അർധരാത്രിയിൽ അരും കൊല; ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു; മകളുടെ ഭർത്താവ് പിടിയിൽ

ആക്രമണത്തിൽ നാല് വയസുകാരന് ​ഗുരുതര പരിക്ക്
couples hacked to death
double murder
Updated on
1 min read

പാലക്കാട്: ഒറ്റപ്പാലം തോട്ടക്കരയിൽ അർധരാത്രിയിൽ അരും കൊല. ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് മരിച്ചത്. നാല് വയസുള്ള ഇവരുടെ കൊച്ചു മകനെ ​ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തി. സംഭവത്തിൽ നസീർ- സുഹറ ദമ്പതികളുടെ വളർത്തു മകൾ സുൽഫിയത്തിന്റെ ഭർത്താവ് പൊന്നാനി സ്വദേശി മുഹ​മ്മ​ദ് റാഫിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

സുൽഫിയത്ത് മകനുമായി ഓടി രക്ഷപ്പെടുന്നതിനിടെയാണ് നാട്ടുകാർ വിവരമറിയുന്നത്. നാട്ടുകാർ വീട്ടിലെത്തി നോക്കിയപ്പോഴാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

couples hacked to death
'പിണറായി നയിക്കും; ഭൂരിപക്ഷം കിട്ടിയാല്‍ എല്ലാവര്‍ക്കും സ്വീകാര്യനായ ആള്‍ മുഖ്യമന്ത്രി'

പൊലീസ് സ്ഥലത്തെത്തുമ്പോൾ മുഹമ്മദ് റാഫി കൈ ഞരമ്പ് മുറിച്ച നിലയിൽ സംഭവ സ്ഥലത്തുണ്ടായിരുന്നു. എന്നാൽ ഇയാൾ ഓടി രക്ഷപ്പെട്ടതിനാൽ ആദ്യം പൊലീസിനു പിടികൂടാൻ കഴിഞ്ഞില്ല. സമീപത്തെ പള്ളിക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട മുഹമ്മദ് റാഫിയെ പൊലീസും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിലാണ് പിന്നീട് പിടികൂടിയത്.

​ഗുരുതര പരിക്കേറ്റ നാല് വയസുകാരനെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പിടിയിലായ മുഹമ്മദ് റാഫിയെ ചോദ്യം ചെയ്താൽ മാത്രമേ കൊലപാതക കാരണം വ്യക്തമാകു. ഇയാൾ കൈ ഞരമ്പ് മുറിച്ചതിനാൽ ഇയാളേയും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

couples hacked to death
നിയമസഭാ സമ്മേളനം ചൊവ്വാഴ്ച മുതല്‍; ബജറ്റ് 29ന്
Summary

double murder in ottappalam couples hacked to death The deceased were identified as Nalakath Nazir and his wife Suhara

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com