താഴ്ന്നാല്‍ എന്താ പ്രശ്‌നം, ഹെലികോപ്റ്റര്‍ മുകളിലോട്ടല്ലേ ഉയരുന്നത്? 'എച്ച്' മാര്‍ക്കിലിടാന്‍ മാറ്റിയതാണെന്ന് ജനീഷ് കുമാര്‍

''പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ ഇറങ്ങിയ ഹെലിപ്പാഡിന്റെ കോണ്‍ക്രീറ്റ് താഴ്ന്നു. അത് താഴ്ന്നാല്‍ എന്താ പ്രശ്‌നം? ഹെലികോപ്റ്റര്‍ ഉയര്‍ത്തുന്നതിനു പ്രശ്‌നമുണ്ടോ? ''
K U Janeesh Kumar refutes media reports on President Droupadi Murmu's helicopter
K U Janeesh Kumar facebook
Updated on
1 min read

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ഹെലികോപ്റ്ററിന്റെ ടയറുകള്‍ പ്രമാടത്തെ ഹെലിപാഡിലെ കോണ്‍ക്രീറ്റില്‍ താഴ്ന്ന സംഭവത്തിലെ മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്ന് കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍. 'എച്ച്' മാര്‍ക്കില്‍ ഹൈലികോപ്റ്റര്‍ ഇടാന്‍ പൈലറ്റിന്റെ നിര്‍ദേശം അനുസരിച്ച് തള്ളിമാറ്റിയതാണെന്ന് ജനീഷ് കുമാര്‍ പറഞ്ഞു. കോണ്‍ക്രീറ്റില്‍ ടയര്‍ താഴ്ന്നാല്‍ എന്താണ് കുഴപ്പമെന്നും ഹെലികോപ്റ്റര്‍ മുകളിലേക്കല്ലേ ഉയരുന്നതെന്നും ജനീഷ് കുമാര്‍ ചോദിച്ചു.

K U Janeesh Kumar refutes media reports on President Droupadi Murmu's helicopter
തദ്ദേശ തെരഞ്ഞെടുപ്പിലെ മൂന്ന് ടേം വ്യവസ്ഥ: മൂന്ന് തവണ മത്സരിച്ച് മാറി നിന്നവര്‍ക്ക് ഇളവ് നല്‍കി ലീഗ്

പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ ഇറങ്ങിയ ഹെലിപ്പാഡിന്റെ കോണ്‍ക്രീറ്റ് താഴ്ന്നു. അത് താഴ്ന്നാല്‍ എന്താ പ്രശ്‌നം? ഹെലികോപ്റ്റര്‍ ഉയര്‍ത്തുന്നതിനു പ്രശ്‌നമുണ്ടോ? ഇനി കോണ്‍ക്രീറ്റ് ഇത്തിരി താഴ്‌ന്നെന്നു വയ്ക്കുക. ഹെലികോപ്റ്റര്‍ മുകളിലോട്ടല്ലേ ഉയരുന്നത്, എന്നാണ് ജനീഷ് കുമാര്‍ ചോദിച്ചത്.

K U Janeesh Kumar refutes media reports on President Droupadi Murmu's helicopter
ഭാര്യയെന്ന് പരിചയപ്പെടുത്തി ലോഡ്ജില്‍ കൊണ്ടുവന്നു, മുറിയില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍; ഒപ്പം താമസിച്ച ജീവനക്കാരനെ കാണാനില്ല, കയ്യില്‍ മുറിവ്

ഹെലികോപ്റ്ററിന്റെ ടയറുകള്‍ ഹെലിപാഡിലെ കോണ്‍ക്രീറ്റില്‍ താഴ്ന്ന സംഭവത്തില്‍ യാതൊരു സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖര്‍ വ്യക്തമാക്കിയിരുന്നു. ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാനുള്ള ഹെലിപാഡ് വളരെ വൈകിയാണ് തയാറാക്കിയത്. നിശ്ചയിച്ച സ്ഥലത്തുനിന്ന് അഞ്ചടി മാറിയാണ് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത്. ഇത് ഉറയ്ക്കാത്ത കോണ്‍ക്രീറ്റ് ഉള്ള ഭാഗത്തായിപ്പോയി. ഇതോടെ ഹെലികോപ്റ്ററിനു മുന്നോട്ട് നീങ്ങാന്‍ സാധിച്ചില്ല. അതിനാലാണ് ഹെലികോപ്റ്റര്‍ തള്ളി, നേരത്തേ ലാന്‍ഡ് ചെയ്യാന്‍ നിശ്ചയിച്ചിരുന്ന നാലഞ്ച് അടി മാറിയുള്ള സ്ഥലത്തേക്ക് നീക്കിയതെന്നും റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.

Summary

Drauapadi Murmu Helicopter Controversy: Konni MLA K U Janeesh Kumar refutes media reports on President Droupadi Murmu's helicopter tires sinking in Pathanamthitta, clarifying it was due to uncured concrete, not a security lapse.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com