കരിപ്പൂർ വിമാനത്താവളത്തിൽ 1.67 കോടി രൂപയുടെ സ്വർണം പിടികൂടി; കാസർകോട് സ്വദേശി കസ്റ്റഡിയിൽ

വെള്ളിയാഴ്ച കരിപ്പൂർ പൊലീസ് 661.9 ഗ്രാം സ്വർണം പിടികൂടിയിരുന്നു.
karipur airport
DRI seizes gold worth ₹1.67 crore from a passenger arriving from Abu Dhabi at Karipur Airport.file
Edited By:
Updated on: 
1 min read

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) നടത്തിയ പരിശോധനയിൽ 1.67 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീനെ കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച രാവിലെ അബുദാബിയിൽനിന്ന് കരിപ്പൂരിലെത്തിയ അസ്ഹറുദ്ദീനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിആർഐ സംഘം നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൈവശമുണ്ടായിരുന്ന ഹാൻഡ് ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ പേസ്റ്റ് രൂപത്തിലുള്ള സ്വർണം കണ്ടെത്തിയത്. അടുത്തകാലത്ത് കരിപ്പൂർ വിമാനത്താവളത്തിൽ ഡിആർഐ നടത്തിയ ഏറ്റവും വലിയ സ്വർണവേട്ടകളിലൊന്നാണിത്.

karipur airport
വൈദ്യുതി കരാര്‍: 'രേഖകള്‍ പുറത്തുവിടാന്‍ മടി എന്തിന്?' മുഖ്യമന്ത്രി ഒളിച്ചോടാന്‍ ശ്രമിക്കുന്നെന്ന് പിണറായി

കഴിഞ്ഞ അഞ്ചുദിവസത്തിനിടെ വിമാനത്താവളവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ പ്രധാന സ്വർണവേട്ട കൂടിയാണിത്. നേരത്തെയുണ്ടായ മൂന്ന് സംഭവങ്ങളിലും പൊലീസ് ആണ് സ്വർണം പിടികൂടിയതെങ്കിൽ ശനിയാഴ്ച വിമാനത്താവളത്തിന് ഉള്ളിൽ വെച്ചാണ് ഡിആർഐ നടപടി സ്വീകരിച്ചത്. വെള്ളിയാഴ്ച കരിപ്പൂർ പൊലീസ് 661.9 ഗ്രാം സ്വർണം പിടികൂടിയിരുന്നു.

karipur airport
വിമാന യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം: ഗള്‍ഫില്‍ നിന്ന് എത്തിയ തൃശൂര്‍ സ്വദേശി മരിച്ചു

ദുബൈയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ (IX 440) എത്തിയ രണ്ട് യാത്രക്കാരിൽനിന്നാണ് സ്വർണം പിടിച്ചെടുത്തത്. നള്ളളം സ്വദേശി മുഹമ്മദ് റഹീസ് (40) 331.5 ഗ്രാം തൂക്കമുള്ള മൂന്ന് സ്വർണമാലകൾ പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലും നാദാപുരം സ്വദേശി ഖാലിദ് (44) 330.4 ഗ്രാം തൂക്കമുള്ള മൂന്ന് മാലകൾ സമാനമായ രീതിയിലും കടത്താൻ ശ്രമിച്ചു.

karipur airport
എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കിയിട്ടില്ല, മന്ത്രി ലിജുവുമായി സഹോദരതുല്യ ബന്ധം: ബാര്‍ ഉടമ രതീഷ്

കസ്റ്റംസിന്റെ പരിശോധന വെട്ടിച്ച് പുറത്തുകടന്ന ഇരുവരെയും വിമാനത്താവളത്തിന് സമീപം നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് പൊലീസ് പിടികൂടിയത്. കടത്തിക്കൊണ്ടുവന്ന സ്വർണം സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയ കൊടുവള്ളി സ്വദേശി ഹനീഫ (32)യെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശത്തുനിന്ന് 3.10 ലക്ഷം രൂപയും കണ്ടെടുത്തു.

karipur airport
"സ്വപ്‌നത്തിലെങ്കിലും ഒന്ന് വന്ന് ആശ്വസിപ്പിക്കെടോ"; കണ്ണീരോടെ അക്ഷരയുടെ ഭര്‍ത്താവ്
Summary

DRI seizes gold worth ₹1.67 crore from a passenger arriving from Abu Dhabi at Karipur Airport.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER