എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കിയിട്ടില്ല, മന്ത്രി ലിജുവുമായി സഹോദരതുല്യ ബന്ധം: ബാര്‍ ഉടമ രതീഷ്

സ്വകാര്യ ആവശ്യങ്ങള്‍ക്കായി മന്ത്രിയെ സമീപിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും രതീഷ്
ratheesh, sambasiva rao
Bar Owner Ratheesh Denies Bribe Charges Involving Minister M Liju
Updated on: 
1 min read

ആലപ്പുഴ: മുന്‍ എക്‌സൈസ് കമ്മീഷണര്‍ ശ്രീറാം സാംബശിവ റാവു ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ നിഷേധിച്ച് കായംകുളം റോയല്‍ ഫോര്‍ട്ട് ലക്ഷ്വറി ബാര്‍ ഉടമ രതീഷ്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് താന്‍ പണം നല്‍കിയിട്ടില്ലെന്നും എക്‌സൈസ് മന്ത്രി എം ലിജുവുമായി ദീര്‍ഘകാലത്തെ സൗഹൃദവും സഹോദരതുല്യ ബന്ധവുമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രി ലിജു ജനപ്രതിനിധിയായി മത്സരിച്ച കാലം തൊട്ടേയുള്ള വ്യക്തിബന്ധമാണ് തനിക്കുള്ളത്. സ്വന്തം മണ്ഡലത്തിലെ മന്ത്രി എന്ന നിലയില്‍ അടുപ്പമുണ്ടെങ്കിലും, ആ സൗഹൃദം ഉപയോഗിച്ച് സ്വകാര്യ ആവശ്യങ്ങള്‍ക്കായി മന്ത്രിയെ സമീപിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ കമ്മീഷണര്‍ ശ്രീറാം സാംബശിവ റാവുവിനെ നേരത്തെ പരിചയമില്ലെന്നും മാധ്യമവാര്‍ത്തകളിലൂടെയാണ് അദ്ദേഹത്തെക്കുറിച്ച് അറിയുന്നതെന്നും രതീഷ് വ്യക്തമാക്കി. കമ്മീഷണറുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് മന്ത്രി തന്നോട് ഒന്നും ചോദിച്ചിട്ടില്ലെന്നത് അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായ രാഷ്ട്രീയത്തിനപ്പുറം മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാരുമായും തനിക്ക് നല്ല സൗഹൃദമുണ്ടായിരുന്നുവെന്ന് രതീഷ് വ്യക്തമാക്കി.

ratheesh, sambasiva rao
'സര്‍ക്കാരിന് മുകളില്‍ വളരാന്‍ ഒരു ഉദ്യോഗസ്ഥനെയും അനുവദിക്കില്ല'; ആരോപണളില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി എം ലിജു
ratheesh, sambasiva rao
'ബാര്‍ ഉള്ളവരെയും ബാര്‍ ഇല്ലാത്തവരെയും അറിയാം; നേരത്തെ പറഞ്ഞിരുന്നെങ്കില്‍ നേരത്തെ അന്വേഷിക്കാമായിരുന്നു'
ratheesh, sambasiva rao
'ഉദ്യോ​ഗസ്ഥരെ മാറ്റുന്നത് ആദ്യത്തെ സംഭവമാണോ?, റാവുവിനോട് ഒരു അതൃപ്തിയുമില്ല'; എക്‌സൈസ് കമ്മീഷണറുടെ സ്ഥലംമാറ്റത്തിൽ മന്ത്രി ലിജു
Summary

Bar Owner Ratheesh Denies Bribe Allegations, Says Minister M Liju is a Close Friend

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER