'സര്‍ക്കാരിന് മുകളില്‍ വളരാന്‍ ഒരു ഉദ്യോഗസ്ഥനെയും അനുവദിക്കില്ല'; ആരോപണളില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി എം ലിജു

അഴിമതിക്കെതിരായ എല്ലാ നിലപാടുകള്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും മന്ത്രി
Minister M Liju
മന്ത്രി എം ലിജു
Updated on: 
1 min read

തിരുവനന്തപുരം: മുന്‍ എക്‌സൈസ് കമ്മീഷണര്‍ ശ്രീറാം സാംബശിവ റാവു തനിക്കും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് എക്‌സൈസ്-സഹകരണ വകുപ്പ് മന്ത്രി എം ലിജു. സര്‍ക്കാരിന്റെയോ എക്‌സൈസ് വകുപ്പിന്റെയോ മുകളില്‍ വളരാന്‍ ഒരു ഉദ്യോഗസ്ഥനെയും അനുവദിക്കില്ലെന്നും, അഴിമതിക്കെതിരായ എല്ലാ നിലപാടുകള്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

വര്‍ഷങ്ങളായി ആലപ്പുഴ കേന്ദ്രീകരിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ആളാണ് താന്‍. ഡിസിസി മുന്‍ പ്രസിഡന്റ് എന്ന നിലയില്‍ കായംകുളത്തെ ജനങ്ങളെയും പ്രദേശങ്ങളെയും കുറിച്ച് കൃത്യമായ ബോധ്യമുണ്ട്. സാംബശിവ റാവു ഉന്നയിച്ച വിഷയങ്ങള്‍, നിലവിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതികള്‍, നെടുമ്പാശേരിയിലെ ലൈസന്‍സ് വിതരണം ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും അന്വേഷണ വിധേയമാക്കും. സര്‍വീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരെക്കുറിച്ച് പോലും അന്വേഷണം നടത്തണമെന്നാണ് തന്റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.

Minister M Liju
'ബാര്‍ ഉള്ളവരെയും ബാര്‍ ഇല്ലാത്തവരെയും അറിയാം; നേരത്തെ പറഞ്ഞിരുന്നെങ്കില്‍ നേരത്തെ അന്വേഷിക്കാമായിരുന്നു'

എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് കുറച്ചുകൂടി നേരത്തെ ലഭിച്ചിരുന്നെങ്കില്‍ മുന്‍പ് തന്നെ അന്വേഷണം ആരംഭിക്കാമായിരുന്നു. മന്ത്രി നേരിട്ട് കാര്യങ്ങള്‍ വിളിച്ച് അന്വേഷിക്കേണ്ടതില്ലെന്നും, അതിനായി നിയോഗിക്കപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥര്‍ കൃത്യമായ പരിശോധന നടത്തി നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ ബിയര്‍-വൈന്‍ പാര്‍ലര്‍ കണ്‍വേര്‍ഷന്‍ നടപടികള്‍ തടഞ്ഞതായും മന്ത്രി അറിയിച്ചു. അന്നത്തെ എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്റെ കാലത്താണ് ഈ നടപടികള്‍ നടന്നത് എന്നതിനാല്‍, നിലവിലെ തടയല്‍ തീരുമാനത്തില്‍ മുന്‍ മന്ത്രിക്ക് പ്രയാസമുണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

Minister M Liju
"വീട്ടമ്മമാര്‍ ജാഗ്രതൈ...!!!"; കണ്ണൂരില്‍ വയോധികയ്ക്ക് ലിഫ്റ്റ് നല്‍കി മാലപൊട്ടിച്ചു
Minister M Liju
"സ്വപ്‌നത്തിലെങ്കിലും ഒന്ന് വന്ന് ആശ്വസിപ്പിക്കെടോ"; കണ്ണീരോടെ അക്ഷരയുടെ ഭര്‍ത്താവ്
Minister M Liju
ആര്‍ജെഡി നേതാവിനെ കൊന്ന് മുങ്ങി; ബിഹാറിലെ കൊടുംകുറ്റവാളി കൊല്ലത്ത് ഡ്രൈവര്‍, അറസ്റ്റ്
Summary

Minister M Liju Says Probe into Sambasiva Rao's Allegations: 'No Official is Above the Government'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Minister Liju Responds to Allegations by Former Excise Commissioner Seeram Sambasiva Rao
Minister M Liju
today top five news
M Liju
X

FOLLOW US

ON GOOGLE DISCOVER