'ചാത്തന്മാരുടെ' പിടിയില്‍ പെടാതെ രക്ഷപ്പെടണോ?, വളവുകളില്‍ ഇക്കാര്യം ശ്രദ്ധിക്കുക!; മുന്നറിയിപ്പ്

വളവുകളില്‍ അപകടം ഒഴിവാക്കാന്‍ വേഗം കുറച്ച് വാഹനം ഓടിക്കുന്നതാണ് നല്ലത്
വളവുകളില്‍ അപകടം ഒഴിവാക്കാന്‍ വേഗം കുറച്ച് വാഹനം ഓടിക്കുന്നതാണ് നല്ലത്
വളവുകളില്‍ അപകടം ഒഴിവാക്കാന്‍ വേഗം കുറച്ച് വാഹനം ഓടിക്കുന്നതാണ് നല്ലത്കേരള പൊലീസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
Updated on
2 min read

കൊച്ചി: വളവുകളില്‍ അപകടം ഒഴിവാക്കാന്‍ വേഗം കുറച്ച് വാഹനം ഓടിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങള്‍. ഇതര വാഹനയാത്രകളെ അപേക്ഷിച്ച് ഇരുചക്രവാഹനയാത്ര കൂടുതല്‍ അപകടം നിറഞ്ഞതാണ്. അതുകൊണ്ട് വളവുകളില്‍ ഇടതുവശം ചേര്‍ന്ന് വളയ്ക്കുന്നതാണ് നല്ലത്. വളവുകളില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാത്ത വിധം സുരക്ഷിതമായി കടന്നു പോകാന്‍ വാഹനത്തെ അനുയോജ്യമായ അളവില്‍ ചരിച്ചു പിടിക്കേണ്ടതായി വരും. ഓരോ വളവിനും അനുയോജ്യമായ സുരക്ഷിതവേഗം നിലനിര്‍ത്താന്‍ വളവുകളിലെല്ലാം (പ്രത്യേകിച്ച് വലത്തോട്ടുള്ളവ) പരമാവധി ഇടതുവശം ചേര്‍ന്ന് വാഹനം ഓടിക്കുന്നത് ശീലിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി.

'സ്വാഭാവികമായി വേഗം ചുരുക്കപ്പെടുന്നതിനാല്‍, വളവുകളില്‍ മേല്‍പറഞ്ഞ 'ചാത്തന്മാരു'ടെ പിടിയില്‍ പെടാതെ രക്ഷിയ്ക്കുന്നു. കൂടാതെ എതിരെ വരുന്ന വാഹനങ്ങളുടെ സഞ്ചാരപരിധിയില്‍പ്പെടാതെ, അപകടരഹിതമായി വളവ് കടക്കാന്‍ ഈ 'ചെറിയ' ശീലം വലിയൊരളവ് വരെ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യും, സംശയമില്ല.'- മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്:

ഇരുമെയ്യാണെങ്കിലും..5.O

ദൈനംദിനയാത്രകള്‍ കൂടുതല്‍ സുഖകരവും അയത്‌നെലളിതവുമാക്കുന്ന ഗതാഗതസാങ്കേതികത, മറ്റേതൊരു സാങ്കേതികതയും പോലെ ഒരു 'ഇരുതലവാളാ'ണ്. ഇതരവാഹനയാത്രകളെ അപേക്ഷിച്ച് ഇരുചക്രവാഹനയാത്ര കൂടുതല്‍ അപകടകരമാക്കുന്ന സാങ്കേതികവും മാനുഷികവുമായ ഘടകങ്ങളെക്കുറിച്ചാണ് ഈ പരമ്പരയിലൂടെ കൂടുതലും സംവദിക്കുന്നത്.

ഒന്നാം ഭാഗത്തില്‍ ഇതിന്റെ സുരക്ഷാന്യൂനതകളും രണ്ടാമത്തേതില്‍ ചുറ്റിലും ചുറ്റുന്നവരുടെ മനോഭാവം ഉള്‍പ്പെടേയുള്ള ഭീഷണികളുമായിരുന്നു സംവദിച്ചതെങ്കില്‍ മൂന്ന് നാല് ഭാഗങ്ങളില്‍ െ്രെഡവിംഗിലെ ബാലന്‍സിംഗ്, സ്ഥിരത തുടങ്ങിയ വെല്ലുവിളികളായിരുന്നു വിഷയങ്ങള്‍.

ഇരുചക്രവാഹനങ്ങളുടെ വളവുകളിലെ സ്ഥിരതയും നിയന്ത്രണത്തിലെ ഭീഷണികളുമാണ് ഇന്നത്തെ ചിന്താവിഷയം.

വളവുകളില്‍ ഒരു ഇരുചക്രവാഹനത്തെ നാമറിയാതെ തന്നെ ചരിച്ച് പിടിക്കുന്നത് എല്ലാവര്‍ക്കും അനുഭവമുള്ളതാണല്ലോ? എന്തിനാണ് ഇത്തരത്തില്‍ വളവുകളില്‍ വാഹനം ചരിച്ച് പിടിക്കേണ്ടിവരുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?

മുന്നോട്ട് നിശ്ചിത വേഗതയില്‍ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു ചക്രത്തിന്റെ സഞ്ചാരദിശമാറ്റുന്ന പ്രവൃത്തി അഥവാ സ്റ്റിയറിംഗ് എന്നത്, െ്രെഡവിംഗില്‍ ഏറ്റവും അപകടകരമായ പ്രവൃത്തിയാണ്. അതിനാല്‍ തന്നെ നേര്‍രേഖയില്‍ ചലിക്കാന്‍ പാകത്തിലാണ് എല്ലാ വാഹനങ്ങളും നിര്‍മ്മിച്ചിരിക്കുന്നത് എന്നു മനസ്സിലാക്കുക. പക്ഷെ വളവുകള്‍, നമ്മുടെ പാതകളുടെ അനിവാര്യതയുമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വാഹനങ്ങളുടെ ഏറ്റവും സാഹസികമായ സാങ്കേതിക വെല്ലുവിളിയാണ് വളവുകള്‍ തിരിയുക എന്നത്. ഈ വസ്തുത ഓര്‍ത്തിരിക്കേണ്ടത് അപകടരഹിത യാത്രയ്ക്ക് അത്യന്താപേക്ഷിതമാണ്.

വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ സാധ്യത ഏറെയുള്ള വളവുകളില്‍ വില്ലനാകുന്നത് Gyroscopic effect എന്ന പ്രതിഭാസമാണ്. വാഹനത്തിന്റെ വേഗത, ഭാരം, ഉയരം, കറങ്ങുന്ന ഭാഗങ്ങള്‍, യാത്രക്കാരുടെ എണ്ണം, വളവിന്റെ ആരം (radius of Curvature), ടയറുകളുടെ കണ്ടീഷന്‍, പ്രതലസ്വഭാവം, ചരിവ് തുടങ്ങി ഒട്ടനവധി ഘടകങ്ങളില്‍ അധിഷ്ഠിതമായ സങ്കീര്‍ണ്ണമായ ഒന്നാണ് ഈ ഭൗതികപ്രതിഭാസം.

നേര്‍രേഖയില്‍ ചലിച്ചു കൊണ്ടിരിക്കുന്ന ഒരു വസ്തുവിന് ദിശമാറ്റം സംഭവിക്കുമ്പോള്‍ അപകേന്ദ്രബലം അഥവാ സെന്‍ട്രിഫ്യൂഗല്‍ഫോഴ്‌സും ഗുരുത്വകേന്ദ്രവും മാറുന്നതിനാല്‍ മറ്റു അസന്തുലിതബലങ്ങളും അധികമായി അനുഭവപ്പെടും. ഈ ബലങ്ങള്‍ സന്തുലിതമായില്ലെങ്കില്‍ ആ വസ്തുവിന്റെ നിയന്ത്രണം നഷ്ടമാകുന്ന പ്രതിഭാസമാണ് ഈ ജൈറോസ്‌കോപ്പിക് ഇഫക്ട് എന്നത്.

വാഹനരൂപകല്പനയില്‍ ഒരു മെക്കാനിക്കല്‍ എന്‍ജീനിയര്‍ക്ക് ഈ വളവിലെ തിരിയല്‍ സങ്കീര്‍ണ്ണസമസ്യയാണെങ്കിലും ഒരു െ്രെഡവര്‍ക്ക് വളരെ നിസ്സാരമായ ഒരു സ്വാഭാവികനിയന്ത്രണപ്രക്രിയ മാത്രമാണിത് എന്നതാണ് രസകരം.

ടയറിന്റെ മുന്നോട്ടുള്ള റോളിംഗും വാഹനത്തിന്റെ സ്ഥിരതയും നിലനിര്‍ത്തി, അധിക സ്റ്റിയറിംഗ് അദ്ധ്വാനമില്ലാതെ, വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാത്ത വിധം സുരക്ഷിതമായി കടന്നു പോകാന്‍ സഹായിക്കുന്ന ഒരു പ്രവൃത്തിയാണ്, വളയ്‌ക്കേണ്ടി വരുമ്പോള്‍ വാഹനത്തെ അനുയോജ്യമായ അളവില്‍ ചരിച്ചു പിടിക്കുക എന്നത്. വാഹനം എത്രമാത്രം ചരിച്ചു പിടിക്കണം എന്നത്, അവിടെ എത്തിച്ചേരുന്ന വേഗതയ്ക്കും ലോഡിനും റോഡ്, ടയര്‍ പ്രതലങ്ങളുടെ സ്വഭാവത്തിനും ആനുപാതികവുമായിരിക്കും. വളവുകളില്‍ റോഡുകള്‍ക്ക് ഒരു സ്വാഭാവിക ചരിവ് (Banking of Curves) നല്‍കാറുള്ളതും നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ..

തിരുവനന്തപുരം നെടുമങ്ങാട് റൂട്ടില്‍ വഴയിലയിലെ സാമാന്യം നീണ്ട വളവില്‍ രണ്ടു യുവാക്കളുടെ ജീവനെടുത്ത ദൗര്‍ഭാഗ്യകരമായ അപകടത്തിന് വളവിലെ ഈ പ്രതിഭാസവും ഒരു പ്രധാനകാരണമായിരുന്നു എന്ന് മനസ്സിലാക്കുക.

ഓരോ വളവിനും അനുയോജ്യമായ സുരക്ഷിതവേഗത നിലനിര്‍ത്താന്‍ വളവുകളിലെല്ലാം (പ്രത്യേകിച്ച് വലത്തോട്ടുള്ളവ) പരമാവധി ഇടതുവശം ചേര്‍ന്ന് വാഹനം ഓടിക്കുന്നത് ശീലിക്കുക. സ്വാഭാവികമായി വേഗത ചുരുക്കപ്പെടുന്നതിനാല്‍, വളവുകളില്‍ മേല്‍പറഞ്ഞ 'ചാത്തന്മാരു'ടെ പിടിയില്‍ പെടാതെ രക്ഷിയ്ക്കുന്നു. കൂടാതെ എതിരെ വരുന്ന വാഹനങ്ങളുടെ സഞ്ചാരപരിധിയില്‍പ്പെടാതെ, അപകടരഹിതമായി വളവ് കടക്കാന്‍ ഈ 'ചെറിയ' ശീലം വലിയൊരളവ് വരെ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യും, സംശയമില്ല.

ഇന്നത്തെ ചിന്താവിഷയം ഇതാകട്ടെ :

കൈവിട്ട ആയുധം വാവിട്ട വാക്ക്

രണ്ടും തിരിച്ചെടുക്കാനാവില്ല

ഓര്‍ക്കണം,ഓര്‍ത്താല്‍ നന്ന്‌

വളവുകളില്‍ അപകടം ഒഴിവാക്കാന്‍ വേഗം കുറച്ച് വാഹനം ഓടിക്കുന്നതാണ് നല്ലത്
മറിയാമ്മ ഉമ്മൻ ആദ്യമായി പ്രചാരണത്തിന്; മറിയയും അച്ചുവും സജീവമായി ഇറങ്ങും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com