പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പൊലീസിനെ കണ്ട് നിര്‍ത്താതെ പോയി; എതിരെ വന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു; കാറില്‍ നിന്ന് എംഡിഎംഎ പിടികൂടി

ചെറുവത്തൂരില്‍ അപകടത്തില്‍പ്പെട്ട കാറില്‍നിന്നു ലഹരിമരുന്ന് പിടികൂടി
Published on

കാസര്‍കോട്:ചെറുവത്തൂരില്‍ അപകടത്തില്‍പ്പെട്ട കാറില്‍നിന്നു ലഹരിമരുന്ന് പിടികൂടി. 23 ഗ്രാം എംഡിഎംഎയുമായി ഡ്രൈവർ കമ്പാര്‍പള്ളം സ്വദേശി ഇതിന്‍കുഞ്ഞിനെ പൊലീസ് അറസ്റ്റു ചെയ്തു. 

രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് വാഹന പരിശോധന നടത്തുകയായിരുന്നു. പൊലീസിനെ കണ്ടയുടന്‍ ഇയാള്‍ വാഹനം നിര്‍ത്താതെ അമിത വേഗത്തില്‍ പോയി. എതിരെ വന്ന മറ്റൊരു കാറുമായി ഇതിന്‍കുഞ്ഞിന്റെ കാര്‍ കൂട്ടിയിടിക്കുകയും ചെയ്തു.

പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മഞ്ചേശ്വരത്തുനിന്നും വടകരയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നവഴിയാണ് അറസ്റ്റിലായത്. ഇയാളുടെ പേരില്‍ പല സ്‌റ്റേഷനുകളിലും ലഹരി കടത്തിയതുമായി ബന്ധപ്പെട്ട് കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com