വടക്കുന്നാഥക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്തേക്ക് മദ്യലഹരിയില്‍ കാര്‍ ഓടിച്ചുകയറ്റി; സ്ത്രീ അടക്കം മൂന്ന് പേര്‍ക്കെതിരെ കേസ്- വിഡിയോ

വടക്കുന്നാഥക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്തേക്ക് മദ്യലഹരിയില്‍ കാര്‍ ഓടിച്ചുകയറ്റി
Drunken driving at Vadakkumnathan Temple
Drunken driving at Vadakkumnathan Temple
Updated on
1 min read

തൃശൂര്‍: വടക്കുന്നാഥക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്തേക്ക് മദ്യലഹരിയില്‍ കാര്‍ ഓടിച്ചുകയറ്റി. സംഭവത്തില്‍ സ്ത്രീയടക്കം മൂന്നുപേര്‍ക്കെതിരേ പൊലീസ് കേസെടുത്തു.

ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്ര മൈതാനത്തിന്റെ ഭാഗത്ത് കാര്‍ കണ്ടതിനെ തുടര്‍ന്ന് സെക്യൂരിറ്റിക്കാരന്‍ കാര്‍ മാറ്റാന്‍ ആവശ്യപ്പെടുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. തൃപ്പൂണിത്തുറ സ്വദേശിയാണ് വാഹനമോടിച്ചിരുന്നത്.

Drunken driving at Vadakkumnathan Temple
എറണാകുളത്ത് യുഡിഎഫിന് വന്‍ തിരിച്ചടി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ പത്രിക തള്ളി; ഡമ്മി ഇല്ല

ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ കൂടാതെ മറ്റൊരാളും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നത്. വാഹനങ്ങള്‍ കയറാതിരിക്കാന്‍ സിമന്റ് തിട്ട ഉണ്ടെങ്കിലും ഇതു ചാടിച്ചുകടന്നാണ് ക്ഷേത്ര ശ്രീമൂലസ്ഥാനത്ത് എത്തിയത്. കെഎല്‍ 08 ബിഎഫ് 6113 നമ്പറിലുള്ള ബെന്‍സ് കാറാണ് ഓടിച്ചുകയറ്റിയത്. പൊലീസ് എത്തി ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Drunken driving at Vadakkumnathan Temple
തിരുവനന്തപുരത്ത് പ്രചരണത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ചു; ബിജെപി പ്രവര്‍ത്തകനെതിരെ പരാതി
Summary

Drunken driving at Vadakkumnathan Temple; case against three

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com