ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാരനെ തേടി കോടികളുടെ ഭാഗ്യം. നൈജീരിയയില്‍ താമസിക്കുന്ന മുംബൈ സ്വദേശി രാഹുല്‍ ജുല്‍ക്കയ്ക്ക് ഇന്നു നടന്ന നറുക്കെടുപ്പില്‍ ഏഴ് കോടിയിലേറെ രൂപയാണ് സമ്മാനമായി ലഭിച്ചത്. ഇതോടൊപ്പം നടന്ന മറ്റൊരു നറുക്കെടുപ്പില്‍ മലയാളിയായ നൗഷാദ് തായക്കണ്ടോത്തിന് ബിഎംഡബ്ല്യു എഫ് 900 എക്‌സ് ആര്‍ ആഡംബര മോട്ടോര്‍ ബൈക്ക് സമ്മാനം ലഭിച്ചു.
പോര്‍ട് ഹാര്‍കോര്‍ടില്‍ താമസക്കാരനായ രാഹുല്‍ കഴിഞ്ഞ 14 വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുത്തുവരികയാണ്. 2009 ല്‍ നൈജീരിയയിലേക്ക് പോകുന്നതിന് മുന്‍പ് ദുബായിലായിരുന്നു താമസം. എന്നെങ്കിലുമൊരിക്കല്‍ ഭാഗ്യം തേടിയെത്തുമെന്ന പൂര്‍ണവിശ്വാസം തനിക്കുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക ബാധ്യതകളുള്ളത് തീര്‍ക്കണം. കുറച്ച് പണം റിട്ടയര്‍മെന്റ് ജീവിതത്തിന് നീക്കിവയ്ക്കണം. പിന്നെ, രണ്ടു മക്കളുടെ വിദ്യാഭ്യാസത്തിനും ചെലവഴിക്കണമെന്നും രാഹുല്‍ വ്യക്തമാക്കി. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ സമ്മാനം നേടുന്ന 177-ാമത്തെ ഇന്ത്യക്കാരനാണ് ഇദ്ദേഹം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates