പാലക്കാട് റോഡ് ഉദ്ഘാടനത്തിനെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം; ചുമലിലേറ്റി ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തുമെന്ന് നേരത്തെ അറിഞ്ഞ ഡിവൈഎഫ്‌ഐ, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു
Dyfi protest against Rahul Mangkootatil at Palakkad
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പിരായിരിയില്‍ റോഡ് ഉദ്ഘാടനത്തിനെത്തിയ പ്പോള്‍
Updated on
1 min read

പാലക്കാട്:പിരായിരിയില്‍ റോഡ് ഉദ്ഘാടനത്തിനെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി ഡിവൈഎഫ്ഐ. 'ഗോ ബാക്ക്' വിളികളുമായി രാഹുലിന്റെ വാഹനം തടഞ്ഞ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ നേരിടാന്‍ യുഡിഎഫ് നേതാക്കളും എത്തി. പ്രതിഷേധം വകവെക്കാതെ വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ രാഹുല്‍ പ്രദേശത്തെ വീടുകളില്‍ കയറി ആളുകളുമായി സംസാരിക്കുകയും പിന്നീട് റോഡ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

Dyfi protest against Rahul Mangkootatil at Palakkad
പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; വലയില്‍ വീഴുന്നത് സ്ത്രീകള്‍, പൊലീസ് മുന്നറിയിപ്പ്

രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തുമെന്ന് നേരത്തെ അറിഞ്ഞ ഡിവൈഎഫ്‌ഐ, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. എംഎല്‍എക്കെതിരെ ഗോ ബാക്ക് വിളികളുമായാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം. അതേസമയം പ്രതിഷേധത്തിനിടെ രാഹുലിന് പിന്തുണയുമായി കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരും സ്ഥലത്തെത്തി. പൊന്നാട അണിയിച്ചാണ് രാഹുലിനെ സ്വീകരിച്ചത്.

Dyfi protest against Rahul Mangkootatil at Palakkad
ഷാഫി പറമ്പിൽ എംപി ആശുപത്രിവിട്ടു, മടങ്ങിയത് കോഴിക്കോട്ടെ വീട്ടിലേക്ക്

പ്രതിഷേധം വകവെക്കാതെ രാഹുലിനെ കാറില്‍ നിന്നിറക്കി മുദ്രാവാക്യം വിളിച്ചാണ് ഡിവൈഎഫ്‌ഐയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെല്ലുവിളിച്ചത്. തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ നാട മുറിച്ച് റോഡ് ഉദ്ഘാടനം ചെയ്തു. നാട മുറിച്ചശേഷം രാഹുലിനെ എടുത്തുയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ പൊതുപരിപാടി നടക്കുന്ന വേദിയിലേക്ക് കൊണ്ടുപോയത്.

വിവാദങ്ങള്‍ക്കുശേഷം പാലക്കാട്ടെ പൊതുപരിപാടികളില്‍ ഇതുവരെ രഹസ്യമായി പങ്കെടുത്തുകൊണ്ടിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് ആദ്യമായാണ് ഉദ്ഘാടനം അറിയിച്ചുകൊണ്ടുള്ള പരിപാടിയില്‍ പങ്കെടുത്തത്. എംഎല്‍എ ഫണ്ട് ഉപയോഗിച്ചാണ് പിരായിരിയില്‍ റോഡ് നവീകരിച്ചത്.

Summary

Dyfi protest against Rahul Mangkootatil at Palakkad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

INDIA Bloc MPs, Led By Rahul Gandhi, Head To Gandhi Smriti To Support Students
Yuva Morcha held a protest in front of Tovino Thomas's house in Irinjalakuda
 Widespread protests across Kerala against the detention of Congress leaders in Delhi Read
Rahul Gandhi, Priyanka Gandhi Vadra Hold Sit-In Protest
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com