ഷാഫി പറമ്പിൽ എംപി ആശുപത്രിവിട്ടു, മടങ്ങിയത് കോഴിക്കോട്ടെ വീട്ടിലേക്ക്

പൊലീസ് മർദ്ദനത്തിൽ ഷാഫിയുടെ മൂക്കിന്‍റെ രണ്ട് അസ്ഥികൾ പൊട്ടി
Shafi Parampil MP discharged from hospital
Shafi Parampil MP
Updated on
1 min read

കോഴിക്കോട്: പേരാമ്പ്രയിലുണ്ടായ സംഘർഷത്തിനിടെ പൊലീസ് മർദ്ദനത്തിൽ മൂക്കിനു പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷാഫി പറമ്പിൽ എംപി ആശുപത്രിയിൽ നിന്നു മടങ്ങി. മൂന്ന് ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം അദ്ദേഹം കോഴിക്കോട്ടെ വീട്ടിലേക്കാണ് മടങ്ങിയത്. തുടർ ചികിത്സയിലുടെ ഭാ​ഗമായി ബുധനാഴ്ച അദ്ദേഹം വീണ്ടും ആശുപത്രിയിലെത്തും.

മുഖത്ത് അടിയേറ്റതിനെ തുടർന്നു മൂക്കിന്റെ രണ്ട് അസ്ഥികൾക്കു പൊട്ടലുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്കും വിശ്രമത്തിനും ശേഷമാണ് അദ്ദേഹം മടങ്ങിയത്.

Shafi Parampil MP discharged from hospital
ജി എസ് ടി നിരക്ക് പരിഷ്‌കരണം ലോട്ടറി മേഖലയില്‍ വലിയ ആഘാതം ഉണ്ടാക്കി: മുഖ്യമന്ത്രി

പൊലീസ് മർദ്ദനത്തിൽ ഷാഫി പറമ്പിൽ എംപിയുടെ മൂക്കിന്‍റെ രണ്ട് അസ്ഥികളിൽ പൊട്ടലുണ്ടായെന്ന് മെഡിക്കൽ ബുള്ളറ്റിൻ നേരത്തെ വന്നിരുന്നു. ഇടത് ഭാഗത്തും വലതുഭാഗത്തും ഉള്ള എല്ലുകൾക്ക് പൊട്ടൽ സംഭവിച്ചു. ഇടത് അസ്ഥിയുടെ സ്ഥാനം തെറ്റിയതായും സിടി സ്കാൻ റിപ്പോർട്ടിലുണ്ടായിരുന്നു.

Shafi Parampil MP discharged from hospital
എടപ്പാളിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് പാഞ്ഞു കയറി; ഒരാൾക്ക് ദാരുണാന്ത്യം
Summary

Shafi Parampil MP, who was undergoing treatment for a nose injury sustained in police beating during the clashes in Perambra, has returned from the hospital.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com