തിരുവനന്തപുരം -കണ്ണൂര്‍ അതിവേഗ പാത; കേന്ദ്രത്തിന് ഇടക്കാല പദ്ധതിരേഖ സമര്‍പ്പിക്കാന്‍ ഇ ശ്രീധരന്‍

വിശദ പദ്ധതിരേഖ തയ്യാറാക്കാന്‍ സമയമെടുക്കുന്നതിനാലാണ് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
E. Sreedharan is submitting an interim report to the Central Government for the high-speed rail project
ഇ ശ്രീധരന്‍/ എക്സ്പ്രസ് ചിത്രം
Updated on
1 min read

മലപ്പുറം: തിരുവനന്തപുരം -കണ്ണൂര്‍ അതിവേഗ പാതയുടെ ഇടക്കാല പദ്ധതിരേഖ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ഇ. ശ്രീധരന്‍. റെയില്‍വേ മന്ത്രിയുടെ നിര്‍ദേശ പ്രകാരം സ്വന്തംനിലയില്‍ പൊന്നാനിയില്‍ ഓഫീസ് തുറന്നാണ് ശ്രീധരന്‍ അതിവേഗപാതയുടെ വിശദ പദ്ധതിരേഖ തയ്യാറാക്കുന്നത്. സെപ്റ്റംബറോടെ വിശദ പദ്ധതി രേഖ തയ്യാറാകും.

E. Sreedharan is submitting an interim report to the Central Government for the high-speed rail project
നവകേരള 'രക്ഷാപ്രവര്‍ത്തനം' : എസ്‌ഐടിയുടെ ആദ്യ റിപ്പോര്‍ട്ട് ഇന്ന് ഡിജിപിക്ക്; എഡിജിപിക്കെതിരെ മൊഴി

വിശദ പദ്ധതിരേഖ തയ്യാറാക്കാന്‍ സമയമെടുക്കുന്നതിനാലാണ് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാരിന്റെ അഭിപ്രായം തേടിയാല്‍ സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചനയുണ്ടാകും. പുതിയ അതിവേഗപാതയ്ക്ക് പദ്ധതി തയ്യാറാക്കാനുള്ള ആലോചനയിലാണ് സംസ്ഥാന സര്‍ക്കാര്‍. താന്‍ മുന്നോട്ടുവെച്ച അതിവേഗപാതയുമായി സര്‍ക്കാര്‍ സഹകരിക്കുമെന്നാണ് ശ്രീധരന്റെ പ്രതീക്ഷ.

തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് 465 കിലോമീറ്റര്‍ അതിവേഗ പാത നിര്‍മിക്കാനുള്ള പദ്ധതിക്കാണ് രൂപംനല്‍കിയിട്ടുള്ളത്. 180 കിലോമീറ്ററാണ് വേഗം കണക്കാക്കുന്നത്. മൂന്നുമണിക്കൂര്‍ 20 മിനിറ്റുകൊണ്ട് തിരുവനന്തപുരത്തുനിന്ന് കണ്ണൂര്‍ എത്താനാകും.

Summary

E. Sreedharan is submitting an interim report to the Central Government for the high-speed rail project

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Arun K Vijayan IAS
Umar Khalid
Umar Khalid
kerala rain alert
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com