പറമ്പില്‍ നിന്ന് കൂണ്‍ ശേഖരിച്ച് കറിവെച്ച് കഴിച്ചു; കുടുംബത്തിലെ ആറുപേര്‍ ആശുപത്രിയില്‍, രണ്ടുപേരുടെ നില ഗുരുതരം

അമ്പൂരിയില്‍ കൂണ്‍ കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഒരു കുടുംബത്തിലെ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
 mushroom
mushroomപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: അമ്പൂരിയില്‍ കൂണ്‍ കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഒരു കുടുംബത്തിലെ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് കുടുംബം ചികിത്സയില്‍ കഴിയുന്നത്. അമ്പൂരിയിലെ സെറ്റില്‍മെന്റിലെ മോഹന്‍ കാണി, ഭാര്യ സാവിത്രി അടക്കമുള്ള കുടുംബാംഗങ്ങളാണ് ചികിത്സ തേടിയത്.

കഴിഞ്ഞ ദിവസമാണ് ഇവര്‍ വീടിനു സമീപത്തെ പറമ്പിലെ കൂണ്‍ ശേഖരിച്ച് പാചകം ചെയ്ത് കഴിച്ചത്. ഇതിന് പിന്നാലെയാണ് കുടുംബാംഗങ്ങള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

 mushroom
സംസ്ഥാനത്ത് തുലാവര്‍ഷം എത്തി, ശക്തമായ മഴയ്ക്ക് സാധ്യത, എറണാകുളത്ത് നാളെ ഓറഞ്ച് അലര്‍ട്ട്

ഉടന്‍ തന്നെ ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കുടുംബാംഗങ്ങളില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്ന രണ്ടുപേര്‍ ഐസിയുവില്‍ ചികിത്സയിലാണ്. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

 mushroom
പാലക്കാട് പതിനാലുകാരന്‍ ജീവനൊടുക്കിയ സംഭവം, പ്രധാന അധ്യാപികയ്ക്കും ക്ലാസ് ടീച്ചര്‍ക്കും സസ്‌പെന്‍ഷന്‍
Summary

eat mushroom curry at thiruvananthapuram; Six members of a family were hospitalized, two of them in critical condition

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com