

കൊച്ചി: സിഎംആര്‍എല്‍ എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക നീക്കങ്ങളുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിന്റെ അന്വേഷണപുരോഗതി വിലയിരുത്താനായി ഇഡി ഡയറക്ടര്‍ രാഹുല്‍ നവീന്‍ കൊച്ചിയിലെത്തി. വെള്ളിയാഴ്ച കൊച്ചിയില്‍ ചേരുന്ന ഇ ഡിയുടെ ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. കേസില്‍ തുടര്‍നടപടികളും യോഗത്തില്‍ ചര്‍ച്ചയാകും.
സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ ഇഡിയുടെ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ കമ്പനി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കുകയാണ്. ഹൈക്കോടതി വിധി വരുന്ന പശ്ചാത്തലത്തില്‍ കേസിന്റെ അടുത്ത ഘട്ട അന്വേഷണ പുരോഗതിയും തുടര്‍നടപടികളും വിലയിരുത്താനാണ് ഡയറക്ടറുടെ അടിയന്തര സന്ദര്‍ശനം എന്നാണ് സൂചന.
കേസില്‍ പിണറായി വിജയന്റെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവവും കേന്ദ്ര ഏജന്‍സി ഗൗരവത്തിലാണ് എടുത്തിട്ടുള്ളത്. ഇക്കാര്യത്തിലുള്ള അന്വേഷണ പുരോഗതിയും ഇ ഡി ഡയറക്ടറുടെ യോഗം വിലയിരുത്തിയേക്കും. അക്രമത്തിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് ഇഡി വിലയിരുത്തല്‍. ഇഡിക്ക് നേരെയുണ്ടായ അക്രമം സിബിഐ അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യവ്യക്തി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടിസ് അയച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates