

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍ പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം ആസൂത്രിതമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. അക്രമത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയമുണ്ട്. അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ പൊലീസ് നടപടി ഉണ്ടായില്ല. കേസെടുത്തതിലും ഗുരുതര വീഴ്ചയുണ്ടായി എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അക്രമവുമായി ബന്ധപ്പെട്ട് ഏഴുപേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇതില്‍ അഞ്ചുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. രണ്ടാമത്തെ എഫ്‌ഐആറില്‍ പ്രതികളായി ആരുടേയും പേരില്ലെന്നും കേന്ദ്ര ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. അന്യായമായി സംഘം ചേരല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ്പൊലീസ് കേസെടുത്തത്. സംഭവസ്ഥലത്ത് വി ശിവന്‍കുട്ടി, വി ജോയി എംഎല്‍എ, എംവി ഗോവിന്ദന്‍ തുടങ്ങിയ നേതാക്കള്‍ ഉണ്ടായിരുന്നു. എന്നാല്‍ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ നേതാക്കള്‍ മാത്രമാണ് പ്രതികളായിട്ടുള്ളതെന്നും റിപ്പോര്‍ട്ടുണ്ട്.
അക്രമങ്ങള്‍ പെട്ടെന്ന് ഉണ്ടായതല്ലെന്നാണ് ഇഡി സൂചിപ്പിക്കുന്ന്. പെട്ടെന്നുള്ള സംഘര്‍ഷത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയും ആസൂത്രണവുമുണ്ട്. പിണറായി വിജയന്റെ വീട്ടില്‍ അടക്കം നടത്തിയ റെയ്ഡില്‍ ഏതാനും രേഖകള്‍ കണ്ടെത്തിയതായും ഡയറക്ടറേറ്റിന് കൈമാറിയ റിപ്പോര്‍ട്ടില്‍ ഇഡി വ്യക്തമാക്കുന്നതായാണ് സൂചന. പരിശോധനയ്ക്കിടെ വീണ വിജയന്റെ ഫോണും പിടിച്ചെടുത്തിരുന്നു. ഇതു ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം.
ഇ ഡി സംഘത്തെ ആക്രമിച്ചവര്‍ക്കെതിരെ വധശ്രമത്തിന് തമ്പാനൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇഡി ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. മാരകായുധങ്ങളുമായി ആക്രമിച്ചെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിട്ടുണ്ട്. അതിനിടെ, ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തില്‍ സിപിഎം പ്രവര്‍ത്തര്‍ക്കെതിരെ മറ്റൊരു കേസ് കൂടി എടുക്കും. പൊലീസിനെ ആക്രമിച്ചതിനാണ് വീണ്ടും കേസെടുക്കുന്നത്. ഇതുസംബന്ധിച്ച് പരിക്കേറ്റ പൊലീസുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരെ ഇന്ന് റിമാന്‍ഡ് ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates