'കുട്ടികളെ, ലൈബ്രറിയിലെ പുസ്തകം വായിച്ചാല്‍ ഗ്രേസ് മാര്‍ക്ക് 10 ആണേ'; പുത്തന്‍ പദ്ധതിയുമായി വിദ്യാഭ്യാസവകുപ്പ്

സ്‌കൂള്‍ ലൈബ്രറികളിലെ പുസ്തകങ്ങള്‍ കുട്ടികള്‍ വേണ്ടത്ര ഉപയോഗിക്കുന്നില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് 10 മാര്‍ക്ക് വരെ നല്‍കിക്കൊണ്ട് അവരെ വായനയിലേക്ക് ആകര്‍ഷിക്കാന്‍ ആലോചിക്കുന്നത്
 V shivankutty
വി ശിവന്‍കുട്ടിNew Indian Express
Updated on
1 min read

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളില്‍ കുറഞ്ഞുവരുന്ന വായനാശീലം തിരിച്ചുപിടിക്കുന്നതിനായി വായനയ്ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്ന കാര്യം സര്‍ക്കാര്‍ സജീവമായി പരിഗണിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സ്‌കൂള്‍ ലൈബ്രറികളിലെ പുസ്തകങ്ങള്‍ കുട്ടികള്‍ വേണ്ടത്ര ഉപയോഗിക്കുന്നില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് 10 മാര്‍ക്ക് വരെ നല്‍കിക്കൊണ്ട് അവരെ വായനയിലേക്ക് ആകര്‍ഷിക്കാന്‍ ആലോചിക്കുന്നത്.

 V shivankutty
'ഇതാണ് റിയല്‍ കേരള സ്റ്റോറി'; വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനത്തിന് ക്ഷണിച്ച് മുഖ്യമന്ത്രി

അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നതായും മന്ത്രി വിവരിച്ചു. പത്രം വായനയും പുസ്തക വായനയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ കുട്ടികളുടെ അക്കാദമിക് നിലവാരവും പൊതുവിജ്ഞാനവും വര്‍ദ്ധിപ്പിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.

Summary

Education Minister decides to give 10 grace marks for reading library books

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com