സ്‌കൂളിലെ ഉച്ചഭക്ഷണം കഴിക്കാന്‍ കുഞ്ചാക്കോ ബോബനെ ക്ഷണിച്ച് വിദ്യാഭ്യസമന്ത്രി

'എന്തായാലും ഒരു സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണ സമയത്ത് സന്ദർശനം നടത്താൻ ചാക്കോച്ചനെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ഞാനും വരാം. കുട്ടികൾക്കും സന്തോഷമാവും'
kunchacko boban
കുഞ്ചാക്കോ ബോബൻഫെയ്സ്ബുക്ക്
Updated on
1 min read

തിരുവനന്തപുരം: സ്‌കൂളിലെ ഉച്ചഭക്ഷണം കഴിക്കാന്‍ നടന്‍ കുഞ്ചാക്കോ ബോബനെ ക്ഷണിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി. 'ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണ സമയത്ത് സന്ദര്‍ശനം നടത്താന്‍ ചാക്കോച്ചനെ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. ഞാനും വരാം. കുട്ടികള്‍ക്കും സന്തോഷമാവും.കുഞ്ഞുങ്ങള്‍ക്കൊപ്പം ഭക്ഷണവും കഴിക്കാം. സ്‌കൂള്‍ ഉച്ചഭക്ഷണത്തിന്റെ മെനുവും രുചിയും അറിയുകയും ചെയ്യാം'- വി ശിവന്‍കുട്ടി പറഞ്ഞു.

kunchacko boban
'സി സദാനന്ദന്‍ വധശ്രമക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ കുറ്റം ചെയ്തതായി വിശ്വസിക്കുന്നില്ല' യാത്രയയപ്പ് തെറ്റല്ലെന്ന് ശൈലജ

മികച്ച ഭക്ഷണം നല്‍കേണ്ടത് ജയിലല്ല, സ്‌കൂള്‍ കുട്ടികള്‍ക്കാണെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് മന്ത്രി നടനെ സ്‌കൂളിലെ ഉച്ചഭക്ഷണം കഴിക്കാനായി ക്ഷണിച്ചത്.

kunchacko boban
നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ സ്‌കൂട്ടറുകള്‍ ഇടിച്ചിട്ടു; പാലായില്‍ രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം

കുറിപ്പിന്റെ പൂര്‍ണരൂപം

"മികച്ച ഭക്ഷണം നൽകേണ്ടത് ജയിലിലല്ല, സ്കൂൾ കുട്ടികൾക്കാണ്'- കുഞ്ചാക്കോ ബോബൻ"

ഈ രൂപത്തിലുള്ള ഗ്രാഫിക്സ് കാർഡുകൾ ആണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. എന്താണ് ചാക്കോച്ചൻ പറഞ്ഞത് എന്നറിയണമല്ലോ. ആ വാക്കുകൾ ഞാൻ കേട്ടു. ചാക്കോച്ചൻ സദുദ്ദേശത്തോടെ പറഞ്ഞ കാര്യം ഇങ്ങിനെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്നാണ് മനസ്സിലാക്കുന്നത്.

എന്തായാലും ഒരു സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണ സമയത്ത് സന്ദർശനം നടത്താൻ ചാക്കോച്ചനെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ഞാനും വരാം. കുട്ടികൾക്കും സന്തോഷമാവും.

കുഞ്ഞുങ്ങൾക്കൊപ്പം ഭക്ഷണവും കഴിക്കാം. സ്കൂൾ ഉച്ചഭക്ഷണത്തിന്റെ മെനുവും രുചിയും അറിയുകയും ചെയ്യാം.

Summary

Education Minister V Sivankuttuy invites Kunchacko Boban to have lunch at school

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com