വിദ്യാര്‍ഥികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് എട്ടുവയസുകാരി മരിച്ചു; അപകടം പാമ്പിനെ കണ്ട് വെട്ടിച്ചതിനിടെ

കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ വിദ്യാര്‍ഥി ആദിലക്ഷ്മിയാണ് മരിച്ചത്.
Eight-year-old girl died after the auto carrying students overturned into a canal
ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു
Updated on
1 min read

പത്തനംതിട്ട: തൂമ്പാക്കുളത്ത് വിദ്യാര്‍ഥികളുമായി പോയ ഓട്ടോ മറിഞ്ഞ് എട്ടുവയസുകാരി മരിച്ചു. കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ വിദ്യാര്‍ഥി ആദിലക്ഷ്മിയാണ് മരിച്ചത്. ഓട്ടോയില്‍ ആറ് കുട്ടികളും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോ തോട്ടിലേക്ക് മറിയുകയായിരുന്നു.

Eight-year-old girl died after the auto carrying students overturned into a canal
'ചികിത്സ നിഷേധിക്കരുത്, രോഗികളുടെ അവകാശങ്ങള്‍ ഉറപ്പാക്കണം'; ആശുപത്രികൾക്ക് മാർഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി

പരിക്കേറ്റ രണ്ട് വിദ്യാര്‍ഥികളുടെ നിലഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പാമ്പിനെ കണ്ട് ഓട്ടോ വെട്ടിച്ചപ്പോഴാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. വലിയ താഴ്ചയിലേക്കാണ് ഓട്ടോ മറിഞ്ഞതെന്നും നാട്ടുകാര്‍ പറഞ്ഞു. കുട്ടികളെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

Summary

Eight-year-old girl died after the auto carrying students overturned into a canal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com