ഇടുക്കിയില്‍ ജ്യേഷ്ഠനേയും ഭാര്യയേയും സഹോദരന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയുടെ വീട്ടില്‍ നിന്നും തോക്ക് കണ്ടെത്തി, ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

സേനാപതി വട്ടപ്പാറ സ്വദേശി വലിയപറമ്പില്‍ ബിനോയിയുടെ വീട്ടില്‍ നിന്നാണ് തോക്ക് കണ്ടെത്തിയത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്റെ വീട്ടില്‍ എത്തിയ ബിനോയി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു.
Elder brother and wife to death in Idukki; Gun found in accused's house
പ്രതി വെട്ടിപ്പരിക്കേല്‍പ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍വിഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on
1 min read

ഇടുക്കി: ചെമ്മണ്ണാറില്‍ ജ്യേഷ്ഠനേയും ഭാര്യയേയും സഹോദരന്‍ വെട്ടി പരിക്കേല്‍പ്പിച്ചതിനെത്തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ പ്രതിയുടെ വീട്ടില്‍ നിന്നും ലൈസന്‍സ് ഇല്ലാത്ത തോക്ക് കണ്ടെത്തി. സേനാപതി വട്ടപ്പാറ സ്വദേശി വലിയപറമ്പില്‍ ബിനോയിയുടെ വീട്ടില്‍ നിന്നാണ് തോക്ക് കണ്ടെത്തിയത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്റെ വീട്ടില്‍ എത്തിയ ബിനോയി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു.

Elder brother and wife to death in Idukki; Gun found in accused's house
പത്തനാപുരത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമം; വായില്‍ തുണി തിരുകി, യുവാവ് പിടിയില്‍

കഴിഞ്ഞ ദിവസമാണ് ബിനോയി സണ്ണിയെയും ഭാര്യ സിനിയേയും ചെമ്മണ്ണാറിലെ ഇവരുടെ വീട്ടില്‍ എത്തി വെട്ടി പരിക്കേല്‍പ്പിച്ചത്. സണ്ണിയുടെ വീട്ടില്‍ എത്തിയ ബിനോയി ആദ്യം സിനിയെ ആക്രമിച്ചശേഷം വീടിനകത്തായിരുന്ന സണ്ണിയെയും ആക്രമിക്കുകയായിരുന്നു.

Elder brother and wife to death in Idukki; Gun found in accused's house
'അന്ന് ആരും കാപിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണമെന്ന് പറഞ്ഞില്ല'; സുരേഷ് കുറുപ്പിന്റെ വാദം തള്ളി ചിന്ത ജെറോം

ആക്രമണത്തിന് ശേഷം ഇവിടെ നിന്നും പോയ ബിനോയിയെ വട്ടപ്പാറയിലെ വീട്ടില്‍ നിന്നുമാണ് ഉടുമ്പഞ്ചോല പൊലീസ് പിടികൂടിയത്. ഈ സമയത്താണ് തോക്കും കണ്ടെടുത്തത്. തോക്ക് വാങ്ങിയതെവിടെ നിന്നാണെന്നും എന്ത് ആവശ്യത്തിനാണ് വാങ്ങിയതെന്നും ബിനോയി വ്യക്തമാക്കിയിട്ടില്ല. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി ബിനോയിയെ കസ്റ്റഡിയില്‍ വാങ്ങും. തിങ്കളാഴ്ച്ച കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുമെന്നും ഉടുമ്പഞ്ചോല പൊലീസ് അറിയിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ സണ്ണിയും ഭാര്യ സിനിയും ചികിത്സയില്‍ തുടരുകയാണ്.

Summary

An unlicensed gun was found in the suspect's house during an investigation into a stabbing incident in Idukki Chemmannar where his brother stabbed and injured his wife

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com