ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കിടെ വയോധിക മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍, പ്രതിഷേധം

മരണ വിവരം മണിക്കൂറുളോളം മറച്ചുവെച്ചെന്ന് കുടുംബം
kanhangad death
kanhangad death
Updated on: 
1 min read

കാസര്‍കോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കിടെ വയോധിക മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവെന്ന് ആരോപണം. ചീമേനി ചെമ്പ്രകാനം സ്വദേശിനി വി വി മാധവി (72)യാണ് മരിച്ചത്. സംഭവത്തില്‍ ചികിത്സാ പിഴവ് ഉണ്ടായെന്നും ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും മരണ വിവരം തങ്ങളെ അറിയിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.

kanhangad death
ആദ്യ വിവാഹം മറച്ചുവച്ചു, വ്യാജ സത്യവാങ്മൂലം കാണിച്ച് രണ്ടാം വിവാഹം; 32കാരൻ പിടിയിൽ

ഡോക്ടറുടെ നിര്‍ദേശ പ്രകാരം ശസ്ത്രക്രിയയ്ക്കായി തിങ്കളാഴ്ച്ച വൈകിട്ടാണ് മാധവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെവ്വാഴ്ച്ച രാവിലെ 7.50ഓടെ ഓപ്പറേഷന്‍ തിയേറ്ററിലേയ്ക്ക് കൊണ്ടു പോയ മാധവിയെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പുറത്തിറക്കിയത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

kanhangad death
പാലക്കാട് സ്‌കൂളില്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റു; വെടിപൊട്ടിയത് സഹപാഠി കൊണ്ടുവന്ന നാടന്‍ തോക്കില്‍ നിന്ന്

മാധവിയ്ക്ക് ശേഷം തിയേറ്ററിലേയ്ക്ക് കയറ്റിയ രോഗികളുടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ബന്ധുക്കളെ കാണിച്ചിട്ടും മാധവിയുടെ വിവരങ്ങള്‍ അറിയിക്കാതെ മരണ വിവരം മണിക്കൂറുകളോളം മറച്ചുവെച്ചുവെന്നാണ് കുടുംബത്തിന്റെ പരാതി. മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ആശുപത്രി സൂപ്രണ്ട് ഓഫീസിന് മുന്നില്‍ പ്രതിഷേധം നടന്നു. സംഭവത്തില്‍ ഡിഎംഒയ്ക്ക് സൂപ്രണ്ട് റിപ്പോര്‍ട്ട് കൈമാറി. ഹൃദയാഘാതമാണ് മരണത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

Summary

Elderly woman dies during hernia surgery; relatives allege medical negligence

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER