ആദ്യ വിവാഹം മറച്ചുവച്ചു, വ്യാജ സത്യവാങ്മൂലം കാണിച്ച് രണ്ടാം വിവാഹം; 32കാരൻ പിടിയിൽ

വിവാഹാലോചന സമയത്തോ വിവാഹവേളയിലോ മുൻപ് വിവാഹം കഴിച്ച കാര്യം പറഞ്ഞില്ല
Fake Marriage allegations young man arrested
ഇന്ദ്രജിത്ത്, Fake Marriage
Updated on: 
1 min read

കൊല്ലം: ആദ്യ വിവാഹം മറച്ചുെവച്ച് രണ്ടാം വിവാഹം നടത്തിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. ചോറ്റാനിക്കര എരുവേലി കായംപിള്ളിയിൽ ഹൗസിൽ ഇന്ദ്രജിത്തി (32)നെ കൊട്ടാരക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. വാളകം സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. താൻ വിവാഹിതനല്ലെന്നു സാക്ഷ്യപ്പെടുത്താൻ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് മെമ്പർ എന്നിവരുടെ വ്യാജ സത്യവാങ്മൂലം ഇയാൾ തയ്യാറാക്കിയതായും പൊലീസ് കണ്ടെത്തി.

കഴിഞ്ഞ ജൂലായ് 12നാണ് ഇയാൾ വാളകം സ്വദേശിയായ പെൺകുട്ടിയെ വിവാഹം ചെയ്തത്. ഇതിനുമുൻപ് 2023 ജൂലായ് 14ന് ഇടുക്കി സ്വദേശിനിയെ ഇയാൾ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരവും വിവാ​ഹം കഴിച്ചിരുന്നു. എറണാകുളം കുടുംബ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2025 ഫെബ്രുവരി ഒന്നിന് വിവാഹബന്ധം വേർപെടുത്തുകയും ചെയ്തു.

ഇതു മറച്ചുവെച്ചാണ് ഇയാൾ വാളകം സ്വദേശിനിയെ വിവാഹം ചെയ്തത്. വിവാഹാലോചന സമയത്തോ വിവാഹവേളയിലോ താൻ മുൻപ് വിവാഹം കഴിച്ചിരുന്ന കാര്യം ഇയാൾ പറഞ്ഞിരുന്നില്ല. വർക്കല ശിവഗിരിയിലും ആറ്റുകാൽ ക്ഷേത്രത്തിലും വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് വിവാഹം നടന്നിട്ടില്ലെന്നതിനു സാക്ഷ്യപത്രമോ, വിവാഹിതനാണെങ്കിൽ നിയമപരമായി ബന്ധം വേർപെടുത്തിയതിന്റെ സർട്ടിഫിക്കറ്റോ നൽകണം.

Fake Marriage allegations young man arrested
കമിതാക്കൾ ട്രെയിനിന് മുന്നിൽ ചാടി മരിച്ച നിലയിൽ

പെൺകുട്ടിയെയും വീട്ടുകാരെയും കബളിപ്പിക്കാൻ കണയന്നൂർ പഞ്ചായത്ത് പ്രസിഡന്റിന്റെയും വാർഡ് മെമ്പറുടെയും പേരിലുള്ള സത്യവാങ്മൂലമാണ് ഹാജരാക്കിയത്. യുവാവിനെ വർഷങ്ങളായി തങ്ങൾക്ക് അറിയാമെന്നും ഇയാൾ മുൻപ് വിവാഹം കഴിച്ചിട്ടില്ലെന്നുമുള്ള ജനപ്രതിനിധികളുടെ 'സത്യവാങ്മൂലത്തി'ന്റെ അടിസ്ഥാനത്തിലാണ് ശിവഗിരിയിൽ മാലയിടൽ ചടങ്ങും ആറ്റുകാലിൽ ജൂലായ് 12ന് വിവാഹവും നടത്തിയത്.

ഇരുവരും തമ്മിലുള്ള ബന്ധത്തിൽ ഭിന്നതയുണ്ടായതോടെ യുവതിയുടെ വീട്ടുകാർ യുവാവിനും ബന്ധുക്കൾക്കുമെതിരേ സ്ത്രീധന പീഡനത്തിന് കൊട്ടാരക്കര പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെയാണ് ഇയാൾ മുൻപ് വിവാഹം കഴിച്ചിരുന്നതായി കണ്ടെത്തിയത്. വിവാഹം നടക്കാനായി ഹാജരാക്കിയത് വ്യാജ സത്യവാങ്മൂലമാണെന്നും തിരിച്ചറിഞ്ഞു.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കൊട്ടാരക്കര എസ്എച്ച്ഒ ഹേമന്ത് മോഹൻ പറഞ്ഞു.

Fake Marriage allegations young man arrested
സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രതിദിന മിന്നല്‍ പരിശോധനയുമായി കെ മുരളീധരന്‍; വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി
Fake Marriage allegations young man arrested
കടകളുടെ ലൈസന്‍സ് റദ്ദാക്കും; രോഗികള്‍ക്കും പാര്‍ശ്വഫലം അറിയിക്കാം; 'വെളുപ്പിക്കല്‍ ക്രീമുകള്‍'ക്കെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍
Summary

Fake Marriage: A young man named Indrajith was arrested by Kottarakkara police for allegedly marrying a second time without disclosing his first marriage. He used fake affidavits from local officials to falsely claim he was unmarried

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER