

കണ്ണൂർ: ചുരുങ്ങിയ നിരക്കിൽ കിട്ടാവുന്നിടത്ത് നിന്നെല്ലം വൈദ്യുതി ലഭ്യമാക്കി സംസ്ഥാനത്തെ ലോഡ് ഷെഡ്ഡിംഗിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് നടത്തി വരുന്നതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യതി പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് അടുത്ത മാസം മുതൽ ലോഡ് ഷെഡ്ഡിംഗ് സാധ്യതയുണ്ടെന്ന വാർത്തകളിൽ കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യതി പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രിയും ഇടപെടലുകൾ നടത്തുന്നുണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
ഡൽഹിയിൽ തണുപ്പ് കാലമാകുമ്പോൾ സ്വാഭാവികമായും വൈദ്യുതി ഉപയോഗം കുറയും. ഈ സാഹചര്യത്തിൽ കുറഞ്ഞ വിലയക്ക് ഡൽഹിയിൽ നിന്ന് വൈദ്യുതി കിട്ടാനുള്ള സാധ്യതയുണ്ട്. ഇതുപയോഗപ്പെടുത്തും. ദീർഘകാലത്തേക്ക് വൈദ്യതി ലഭ്യമാക്കാനുള്ള നടപടികളാണ് നടത്തി കൊണ്ടിരിക്കുന്നത്.
ബാറ്ററികൾ കിട്ടാത്തതിനാലാണ് സോളാർ പവർ സ്റ്റേഷൻ ഉദ്ഘാടനം വൈകാൻ കാരണമെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ബാറ്ററികൾ ചൈനയിൽ നിന്നാണ് എത്തിക്കേണ്ടത്. ചൈനയിലും ഓർഡറിന് അനുസരിച്ച് ബാറ്ററികൾ ലഭ്യമാകുന്നില്ലെന്നാണ് കരാറുകാരൻ അറിയിച്ചത്. ബാറ്ററികൾ ലഭിക്കുന്നതോടെ സോളാർ പവർ സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുമെന്നും സണ്ണി ജോസഫ് അറിയിച്ചു.
കെപിസിസിക്ക് മുഴുവന് സമയ പ്രസിഡന്റിനെ നിയോഗിക്കാത്തതത് പാർട്ടി പ്രവർത്തനത്തെ ബാധിക്കുന്നതായി പരാതികളുണ്ടല്ലോ എന്ന ചോദ്യത്തിന് പാർട്ടിയിൽ ഒരു സ്തംഭനവുമില്ലെന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി. പാർട്ടിക്ക് മുഴുവൻ സമയ പ്രസിഡന്റിനെ വേണമെന്ന കാര്യം താൻ തന്നെയാണ് ആദ്യം ആവശ്യപ്പെട്ടത്. തന്നെ ഉദ്ധരിച്ചാണ് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇക്കാര്യം പറഞ്ഞതെന്നും കെപിസിസി പ്രസിഡന്റായ സണ്ണി ജോസഫ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates