Guruvayur Gokul
Guruvayur Gokulfacebook

ഗുരുവായൂര്‍ ആനക്കോട്ടയിലെ കൊമ്പന്‍ ഗോകുല്‍ ചരിഞ്ഞു

കഴിഞ്ഞവര്‍ഷം കൊയിലാണ്ടിയില്‍ ഒരു ഉത്സവത്തിനിടെ പീതാംബരന്‍ എന്ന ആനയില്‍ നിന്ന് ഗോകുലിന് കുത്തേല്‍ക്കുകയും ഗുരുതരമായി പരിക്കു പറ്റുകയും ചെയ്തിരുന്നു. പരിക്ക് ആഴത്തിലുള്ളതായിരുന്നു
Published on

തൃശ്ശൂര്‍: ഗുരുവായൂര്‍ ദേവസ്വം ആന തറവാട്ടിലെ പേരെടുത്ത കൊമ്പനുകളില്‍ ഒന്നായ ഗുരുവായൂര്‍ ഗോകുല്‍(35) ചരിഞ്ഞു. ശ്വാസതടസമുണ്ടായിരുന്നുവെന്ന് ആനക്കോട്ട അധികൃതര്‍ അറിയിച്ചു.

Guruvayur Gokul
'ഡ്രൈവര്‍ മഹാന്‍ ആണെങ്കില്‍ ക്ഷമ ചോദിച്ചേക്കാം, സര്‍ക്കസ് കാണിച്ചിട്ട് സൈഡ് പറയാന്‍ കുറേപ്പേര്‍'

ഇന്ന് ഉച്ചയോടെയാണ് ആനകോട്ടയില്‍ വെച്ച് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. കഴിഞ്ഞവര്‍ഷം കൊയിലാണ്ടിയില്‍ ഒരു ഉത്സവത്തിനിടെ പീതാംബരന്‍ എന്ന ആനയില്‍ നിന്ന് ഗോകുലിന് കുത്തേല്‍ക്കുകയും ഗുരുതരമായി പരിക്കു പറ്റുകയും ചെയ്തിരുന്നു. പരിക്ക് ആഴത്തിലുള്ളതായിരുന്നു. വളരെ നാളത്തെ ചികിത്സയും ആനയ്ക്ക് നല്‍കി. പിന്നീട് ആന ക്ഷീണിതനായിരുന്നു. കുറച്ചുനാളായി വിശ്രമത്തിലും ആയിരുന്നു. ഉത്സവപ്പറമ്പുകളില്‍ ഏറെ ആരാധകരുള്ള ആനകളില്‍ ഒന്നാണ് ഗുരുവായൂര്‍ ഗോകുല്‍.

Guruvayur Gokul
'മുല്ലപ്പെരിയാര്‍ അണക്കെട്ട് ബോംബ് വച്ച് തകര്‍ക്കും'; ഭീഷണി സന്ദേശത്തിന് പിന്നാലെ പരിശോധന

ഇക്കുറി തൃശൂര്‍ പൂരത്തിന് പങ്കെടുത്തിരുന്നു. ഒന്നര മാസമായി ഗോകുല്‍ പുറത്തേക്ക് പോയിരുന്നില്ല. ഗോകുല്‍ ചരിഞ്ഞതോടെ ആനക്കോട്ടയിലെ ആനകളുടെ എണ്ണം 33 ആയി ചുരുങ്ങി.

Summary

Elephant guruvayoor gokul dies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com