ചക്ക കണ്ടപ്പോൾ കൺട്രോൾ പോയി; പ്രോട്ടോക്കോൾ മറന്ന് പറിച്ചെടുത്തു; ഇത് നാട്ടിലെ ചക്കക്കൊമ്പൻ

ഉത്സവത്തിന് എഴുന്നള്ളിപ്പിക്കുന്നതിനിടെ ചാക്ക പറിച്ചെടുത്ത് ആന
ഉത്സവത്തിന് എഴുന്നള്ളിപ്പിക്കുന്നതിനിടെ ചാക്ക പറിക്കുന്ന ആന/ ചിത്രം വിഡിയോ സ്ക്രീൻഷോട്ട്
ഉത്സവത്തിന് എഴുന്നള്ളിപ്പിക്കുന്നതിനിടെ ചാക്ക പറിക്കുന്ന ആന/ ചിത്രം വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

കാടിറങ്ങി റോഷൻ കട പൊളിച്ച് അരി കട്ടുതിന്നുന്ന കാട്ടുകൊമ്പനെ അരിക്കൊമ്പനെന്നും ചക്കക്കൊതി മൂത്ത് തുമ്പിക്കൈ കൊണ്ട് പ്ലാവിൽ നിന്നും ചക്ക മോഷ്‌ടിക്കുന്ന കാട്ടുകൊമ്പനെ ചക്കക്കൊമ്പനെന്നുമെക്കെ നാട്ടുകാർ പേരിട്ടു വിളിച്ചു. അവരെല്ലാം ഇപ്പോൾ നാട്ടിൽ പ്രസിദ്ധമാണ്. എന്നാൽ കാട്ടുകൊമ്പന്മാർ മാത്രമല്ല നാട്ടാനകൾക്കിടയിലുമുണ്ട് ചക്കക്കൊതിയന്മാർ.  

കേരളത്തിൽ ഉത്സവത്തിന് എഴുന്നള്ളിപ്പിച്ച ആന വഴിയരികിൽ കണ്ട ഒരു പ്ലാവിൽ നിന്നും ചക്ക അടർത്തി കഴിക്കുന്ന വിഡിയോയാണ് ഇപ്പോൾ 
സമൂഹമാധ്യമങ്ങിളിൽ വൈറൽ. നെറ്റിപ്പട്ടമൊക്കെ കെട്ടി പ്രൗഢിയിൽ നടക്കുന്നതിനിടെയാണ് കണ്ണു ചക്കയിൽ ഉടക്കിയത്. നടത്തത്തിനിടെ തന്നെ തുമ്പിക്കൈ എത്തിച്ച് പ്ലാവിൽ നിന്നും ചക്ക അടർത്തി വിഴുങ്ങി. വഴിയുടെ ഇരുവശത്തും നിരവധി ആളുകൾ കൂടി നിന്നിരുന്നു. 

'ചക്ക കണ്ടപ്പോൾ അവൻ പ്രോട്ടോക്കോൾ മറന്നു പോയി' എന്ന കുറിപ്പോടെ റാഷ് എന്ന ട്വിറ്റർ പേജിലൂടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.  ആനയുടെ മുകളിൽ മൂന്നു പേരുണ്ടായിരുന്നു. തുമ്പിക്കൈ പൊക്കിയപ്പോൾ വീഴാതിരിക്കാൻ അവർ പരസ്‌പരം പിടിച്ചിരിക്കുന്നതും വിഡിയോയിൽ കാണാം. നിരവധി ആളുകളാണ് ഇതിനോടകം വിഡിയോ കണ്ടത്. ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുമ്പോൾ പ്ലാവിന് സമീപത്തു കൂടി പോകുന്ന വൈദ്യുതി ലൈന്റെ അപകട സാധ്യത കൂടി നോക്കണമെന്നും കമന്റുകൾ വന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com