ഇന്ന് ചെറിയ പെരുന്നാൾ, വ്രതശുദ്ധിയുടെ നിറവിൽ വിശ്വാസികൾ; ആശംസകൾ നേർന്ന് മുഖ്യമന്ത്രി
ഒരുമാസം നീണ്ട റംസാൻ വൃതാനുഷ്ഠാനം പൂർത്തിയാക്കി വിശ്വാസികൾ ഇന്ന് ഈദുൽ ഫിത്തർ ആഘോഷിക്കും. സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയുമെന്ന നന്മ ഉയർത്തിപ്പിടിച്ച് ആത്മസമർപ്പണത്തിന്റെ ഓർമ്മയിലാണ് ആഘോഷങ്ങൾ. പള്ളികളിലും ഈദ്ഗാഹുകളിലും ഇന്ന് പ്രത്യേക പെരുന്നാൾ നിസ്കാരം നടക്കും.
അന്നപാനീയങ്ങൾ വെടിഞ്ഞുള്ള വ്രതം, ഖുർആൻ പാരായണം, ദാനധർമങ്ങൾ എന്നിങ്ങനെ മുപ്പത് ദിവസത്തെ അച്ചടക്കമുള്ള ജീവിതം തുടർന്നുള്ള ദിവസങ്ങളിലും നിലനിർത്തുമെന്ന് പ്രതിജ്ഞ ചെയ്താണ് വിശ്വാസികൾ പെരുന്നാളിലേക്ക് കടക്കുന്നത്. പരസ്പരം ആശ്ലേഷിച്ചും ബന്ധുവീടുകൾ സന്ദർശിച്ചും സ്നേഹം പങ്കിട്ടാണ് ആഘോഷങ്ങൾ.
മാനവികതയുടെ ഉൽകൃഷ്ടമായ സന്ദേശമാണ് റമദാനും ഈദുൽ ഫിത്തറും മുന്നോട്ടുവെക്കുന്നതെന്ന് ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ചെറിയ പെരുന്നാൾ ആശംസകൾ നേർന്നു. വ്രതാനുഷ്ഠാനത്തിലൂടെ ആർജ്ജിച്ച സ്വയം നവീകരണം മുൻപോട്ടുള്ള ജീവിതത്തിൽ കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനപ്പെടുത്താൻ വിശ്വാസികൾക്ക് സാധിക്കണം. അപ്പോൾ മാത്രമേ അതിന്റെ മഹത്വം കൂടുതൽ തിളക്കത്തോടെ പ്രകാശിക്കുകയുള്ളൂ. ആ വെളിച്ചം ഈ ലോകത്തെ പ്രകാശപൂർണ്ണമാക്കട്ടെ, എന്ന് കുറിച്ചാണ് മുഖ്യമന്ത്രി ആശംസകൾ നേർന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

