കസേര കളിക്ക് അന്ത്യം; ആശാ ദേവി കോഴിക്കോട് ഡിഎംഒ

സ്ഥലം മാറിയെത്തിയ ആശാ ദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാന്‍ മുന്‍ ഡിഎംഒ എന്‍ രാജേന്ദ്രന്‍ തയ്യാറാകാതെ വന്നതോടെയായിരുന്നു തര്‍ക്കം ആരംഭിച്ചത്
ആശാ ദേവിയും എന്‍ രാജേന്ദ്രനും
ആശാ ദേവിയും എന്‍ രാജേന്ദ്രനും
Updated on
1 min read

കോഴിക്കോട്: ആരോഗ്യ വകുപ്പിലെ പുതിയ സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങി. ഡോ. ആശാദേവി കോഴിക്കോട് ഡിഎംഒ ആകും. ഡോ. എന്‍ രാജേന്ദ്രനെ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറായി നിയമിച്ചു. കോഴിക്കോട് ഡിഎംഒ ഓഫീസിലെ കസേര തര്‍ക്കം മൂലം നേരത്തെ ആരോഗ്യ വകുപ്പിലെ സ്ഥലം മാറ്റം വിവാദമായിരുന്നു.

സ്ഥലം മാറിയെത്തിയ ആശാ ദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാന്‍ മുന്‍ ഡിഎംഒ എന്‍ രാജേന്ദ്രന്‍ തയ്യാറാകാതെ വന്നതോടെയായിരുന്നു തര്‍ക്കം ആരംഭിച്ചത്. സ്ഥലം മാറ്റത്തിനെതിരെ നേരത്തെ രാജേന്ദ്രന്‍ നേടിയ സ്‌റ്റേ നീക്കിയതിനു പിന്നാലെയായിരുന്നു ആശാദേവി ചുമതല ഏറ്റെടുക്കാന്‍ എത്തിയത്.

സ്ഥലം മാറ്റം സംബന്ധിച്ച് ഉത്തരവോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. കോഴിക്കോട് ഡിഎംഒ സ്ഥാനത്ത് നിന്ന് ഡോ. രാജേന്ദ്രനെ ആരോഗ്യ വകുപ്പ് ഡയറക്ടേററ്റില്‍ അഡീഷണല്‍ ഡയറക്ടറായും എറണാകുളം ഡിഎംഒ ആയിരുന്ന ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആയി സ്ഥലം മാറ്റുകയും ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങിയിരുന്നു. എന്നാല്‍, രണ്ടു ദിവസത്തിന് ശേഷം കേരള അഡ്മിനിസ്‌ട്രേറ്റിവ് െ്രെടബ്യൂണലില്‍നിന്ന് സ്ഥലംമാറ്റത്തില്‍ സ്‌റ്റേ വാങ്ങിയ രാജേന്ദ്രന്‍ ഡിഎംഒ ആയി തുടര്‍ന്നു. അവധിയില്‍ പ്രവേശിച്ച ആശാദേവി സ്ഥലംമാറ്റ ഉത്തരവ് സ്‌റ്റേ ചെയ്ത നടപടി െ്രെടബ്യൂണല്‍ പിന്‍വലിച്ചെന്നറിഞ്ഞാണ് ഓഫീസിലെത്തിയത്. എന്നാല്‍ ജോലിയില്‍നിന്ന് മാറണം എന്ന ഉത്തരവ് കിട്ടിയില്ലെന്നു പറഞ്ഞാണ് ഡോ. രജേന്ദ്രന്‍ സ്ഥാനത്ത് തുടര്‍ന്നത്.

മാറാന്‍ തയ്യാറല്ലെന്ന് ഡോ. രാജേന്ദ്രന്‍ നിലപാട് സ്വീകരിച്ചതോടെ കോഴിക്കോട് ഡിഎംഒ ഓഫീസിലെ കാബിനില്‍ രണ്ട് പേര്‍ ഒന്നിച്ചിരിക്കുന്ന സ്ഥിതിയിലേക്കെത്തി. നിയമപ്രകാരം താനാണ് ഡിഎംഒ എന്ന് രാജേന്ദ്രനും വിധി തനിക്ക് അനുകൂലമാണെന്ന് ആശാദേവിയും നിലപാട് എടുത്തു. കസേരകളി തുടര്‍ന്നതോടെയാണ് ആരോഗ്യവകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഡോ. രാജേന്ദ്രന്‍ ഉടന്‍ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ ജോയിന്‍ ചെയ്യണമെന്നും ആശാദേവി കോഴിക്കോട് ഡിഎംഒ ആയി ചാര്‍ജെടുക്കണമെന്നും ഒടുവില്‍ ഉത്തരവിടുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kerala government has revised its earlier decision concerning the transfer of the former Health Department Director
British Architect Praises Chandigarh's Urban Planning And Cleanliness
top five news
cbse chairman secretary transferred osm portal controversy
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com