'ടൈറ്റാനിക്കിലേക്ക് ടിക്കറ്റെടുക്കുന്നതിന് തുല്യം' ; സിനിമാക്കാരുടെ കോണ്‍ഗ്രസ് പ്രവേശത്തെ പരിഹസിച്ച് വിജയരാഘവന്‍

കോണ്‍ഗ്രസ് എന്നു പറഞ്ഞു നടന്നവര്‍ വീണ്ടും കോണ്‍ഗ്രസില്‍ ചേരുന്ന കോമഡി ടൈമാണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നതെന്ന് വിജയരാഘവന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

കോഴിക്കോട് : സിനിമാ താരങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നതിനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ടൈറ്റാനിക്കിലേക്ക് ടിക്കറ്റെടുക്കുന്നതിന് തുല്യമാണ് എന്നായിരുന്നു വിജയരാഘവന്റെ പ്രതികരണം.

കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഹരിപ്പാട് എത്തിയപ്പോള്‍ സിനിമാ താരങ്ങളായ രമേഷ് പിഷാരടിയും ഇടവേള ബാബുവും വേദിയില്‍ എത്തിയിരുന്നു. ഇരുവരും കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇതിനെ ഇന്നലെയും വിജയരാഘവന്‍ വിമര്‍ശിച്ചിരുന്നു.  കോണ്‍ഗ്രസ് എന്നു പറഞ്ഞു നടന്നവര്‍ വീണ്ടും കോണ്‍ഗ്രസില്‍ ചേരുന്ന കോമഡി ടൈമാണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നതെന്നാണ് വിജയരാഘവന്‍ അഭിപ്രായപ്പെട്ടത്. മരിക്കുന്നതു വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരിക്കുമെന്ന് പറഞ്ഞ ആള്‍ വീണ്ടും കോണ്‍ഗ്രസില്‍ ചേരേണ്ടതുണ്ടോ എന്നും വിജയരാഘവന്‍ ചോദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com