ആകെയുള്ളത് മൂന്ന് ഷൂ, 15 ഷര്‍ട്ട്, എട്ട് പാന്റ്‌സ്; ഇതുതന്നെ മാറ്റിയും തിരിച്ചുമിടും: കലക്ടര്‍ ജി പ്രിയങ്ക

' കോണ്‍ഷ്യസ് കണ്‍സ്യൂമറിസം' പാലിക്കണമെന്ന് എറണാകുളം ജില്ലാ കലക്ടര്‍
collector priyanaka
collector priyanakafacebook
Updated on
1 min read

കൊച്ചി: ദൈനം ദിന ജീവിതം നയിക്കേണ്ടത് പരിസ്ഥിതിയെ കൂടി കണക്കിലെടുത്താവണമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ ജി പ്രിയങ്ക. ഉദാഹരണമായി തന്റെ വസ്ത്രധാരണശീലത്തെക്കുറിച്ച് പ്രിയങ്ക മനസ് തുറന്നു. വടക്കന്‍ പറവൂരില്‍ നടന്ന പരിസ്ഥിതി ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.

collector priyanaka
അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോള്‍ എതിരെ വന്ന വാഹനത്തില്‍ തട്ടി; ടിപ്പര്‍ ലോറിയുടെ അടിയില്‍പ്പെട്ട് 14കാരന്‍ മരിച്ചു

തനിക്കാകെ എട്ടു പാന്റ്‌സും 15 ഷര്‍ട്ടും മൂന്ന് ജോഡി ചെരുപ്പുമാണ് ഉള്ളത്. ഇത് തന്നെ മാറ്റിയും തിരിച്ചുമിടുകയാണ് ചെയ്യുന്നത്. ആവശ്യമുള്ളത്, അത്യാവശ്യമുള്ളത് മാത്രം വാങ്ങി ഉപയോഗിക്കുന്ന കോണ്‍ഷ്യസ് കണ്‍സ്യൂമറിസമാണ് താന്‍ ശീലിക്കുന്നതെന്നും അത് എല്ലാവരും ശീലമാക്കിയാല്‍ നന്നാകുമെന്നും പ്രിയങ്ക പറഞ്ഞു. മൂന്ന് ഷൂ മാത്രമാണുള്ളത്.

ഇത് തന്നെയാണ് എല്ലാ വസ്ത്രങ്ങള്‍ക്കൊപ്പവും താനിടുന്നത്. ബോധപൂര്‍വമുള്ള ചില ചെറിയ നിയന്ത്രണങ്ങള്‍ പ്രകൃതിയെ സംരക്ഷിക്കാന്‍ കൂടി സഹായിക്കും. വ്യക്തികളുടെ പുറംമോടിയല്ല, സ്വഭാവമാണ് അവരെന്താണെന്ന് തീരുമാനിക്കുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

collector priyanaka
'നോട്ടുനിരോധന കാലത്ത് ആറു കോടി രൂപ കത്തിച്ചുകളഞ്ഞു'; ലോട്ടറി ക്ഷേമനിധി തട്ടിപ്പ് പ്രതിയുടെ വെളിപ്പെടുത്തല്‍

കയ്യിലുള്ളത് എട്ട് പാന്റ്‌സും 15 ഷര്‍ട്ടുകളുമാണ്. അത് തന്നെ കോമ്പിനേഷന്‍ മാറ്റി ഇടും. 15 ദിവസം കഴിഞ്ഞാല്‍ ഇത് തന്നെ പിന്നെയും ഇടും. ബോധപൂര്‍വമുള്ള ഉപഭോഗം എന്നാണ് ഈ രീതിയെ പറയുന്നത്. ഞങ്ങളുടെ കുട്ടിക്കാലത്ത് വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണ് പുതിയ തുണിയെടുക്കുന്നത്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാകും പുറത്ത് റസ്റ്റോറന്റില്‍ പോയി കഴിക്കുന്നത്. അന്ന് അങ്ങനെയായിരുന്നു ജീവിത നിലവാരം. പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല, നമ്മുടെ ജീവിത നിലവാരം നന്നായി ഉയര്‍ന്നിട്ടുണ്ട്. ഇന്ന് മാസത്തില്‍ രണ്ടുപ്രാവശ്യം പുതിയ വസ്ത്രം വാങ്ങാം. ആഴ്ചയിലാഴ്ചയില്‍ പോയി പുറത്ത് നിന്ന് ഭക്ഷണം കഴിക്കാം, അതിനൊക്കെയുള്ള സാമ്പത്തിക സ്ഥിതി നമുക്കുണ്ട്. പക്ഷേ അത് സുസ്ഥിരവികസനത്തെ ബാധിക്കുന്നതാണ്.

മാസാമാസം നമ്മള്‍ പുതിയ വസ്ത്രങ്ങള്‍ വാങ്ങേണ്ടതുണ്ടോ? മാസമാസം പുതിയ സാധനങ്ങള്‍ വാങ്ങേണ്ടതുണ്ടോ? എല്ലാ പരിപാടികള്‍ക്കും പുതിയ വസ്ത്രവും ചെരുപ്പും വാങ്ങേണ്ടതുണ്ടോ? ഒന്നോ രണ്ടോ പ്രാവശ്യമിട്ട് പിന്നെ ഓരോന്നും വലിച്ചെറിയുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇത് പരിസ്ഥിതിയെ നാശമാക്കും. അതുകൊണ്ട് 365 ദിവസവും നമ്മള്‍ പാലിക്കേണ്ട ആശയമാണ് കോണ്‍ഷ്യസ് കണ്‍സ്യൂമറിസം. നമുക്ക് വേണമെങ്കില്‍ മാത്രമേ, അത്യാവശ്യമുണ്ടെങ്കിലേ എന്തെങ്കിലും വാങ്ങാവൂ. അല്ലാതെ മറ്റാരെയെങ്കിലും കാണിക്കാനോ? കയ്യില്‍ പൈസയുള്ളത് ചെലവാക്കാനോ വാങ്ങേണ്ട ആവശ്യമില്ല. നമ്മുടെ സ്വഭാവമാണ് നമ്മളെന്താണെന്ന് പറയുന്നത്. അല്ലാതെ നമ്മളിടുന്ന വസ്ത്രമല്ല. പത്തും ഇരുപതും ജോഡിയും വാങ്ങേണ്ട ആവശ്യമില്ല. പൈസയുണ്ടെന്ന് പറഞ്ഞ് വെറുതേ വാങ്ങിക്കൂട്ടേണ്ടതില്ലല്ലോ. എന്ന് വച്ച് ഞാന്‍ പുതിയതൊന്നും വാങ്ങുന്നില്ല എന്നല്ല, കലക്ടര്‍ പറഞ്ഞു.

Summary

Ernakulam District Collector urges people to follow 'conscious consumerism'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 V. D. Satheesan
Ather 450 and 450X alunched in India
Dev Mohan, Indrans
Collector G Priyanka rejected 6 KAPA files due to lack of serious criminal history
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com