ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് വീണ്ടും കയ്യേറ്റം ഒഴിപ്പിക്കല്‍; പ്രതിഷേധവുമായി നാട്ടുകാര്‍

ഏറ്റെടുത്ത സ്ഥലത്ത് താമസിക്കുന്നആരെയും ഇറക്കിവിടില്ലെന്ന് സബ് കലക്ടര്‍ അറിയിച്ചു
പ്രതിഷേധക്കാരുമായി എംഎൽഎയും സബ് കലക്ടറും സംസാരിക്കുന്നു/ ടിവി ദൃശ്യം
പ്രതിഷേധക്കാരുമായി എംഎൽഎയും സബ് കലക്ടറും സംസാരിക്കുന്നു/ ടിവി ദൃശ്യം
Updated on
1 min read

മൂന്നാര്‍: ഇടുക്കി ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് വീണ്ടും കയ്യേറ്റം ഒഴിപ്പിക്കല്‍. മുമ്പ് നോട്ടീസ് നല്‍കിയ 12 പേരുടെ കൈവശമുണ്ടായിരുന്ന 16 ഏക്കര്‍ ഭൂമിയാണ് ദൗത്യസംഘം ഏറ്റെടുത്തത്. രാവിലെ ആറരയോടെയാണ് ദൗത്യസംഘം സിങ്കുകണ്ടത്തെത്തിയത്. കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. 

പ്രതിഷേധത്തെക്കുറിച്ച് അറിഞ്ഞതോടെ ദേവികുളം എംഎല്‍എ എ രാജയും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതിഷേധക്കാരുമായി എംഎല്‍എയും ഇടുക്കി സബ് കലക്ടറും സംസാരിച്ചു. ഏറ്റെടുത്ത സ്ഥലത്ത് താമസിക്കുന്നആരെയും ഇറക്കിവിടില്ലെന്ന് സബ് കലക്ടര്‍ അറിയിച്ചു. 

വീടുള്ള സ്ഥലത്ത് സര്‍ക്കാര്‍ ഭൂമി എന്നുള്ള ബോര്‍ഡ് വെക്കില്ലെന്നും ഇടുക്കി സബ് കലക്ടര്‍ അരുണ്‍ എസ് നായര്‍ പറഞ്ഞു. ആള്‍താമസമില്ലാത്ത ഒരു സ്ഥലത്തു മാത്രമാണ് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. കോടതിയെ ഒഴിപ്പിക്കാന്‍ റവന്യൂ വകുപ്പ് നടത്തുന്ന നാടകമാണ് ഇപ്പോഴത്തേതെന്ന് നാട്ടുകാര്‍ പറയുന്നു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 p a muhammad riyas
cinema theatre
Veena, Muhammad Riyas, , upi
Sunny Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com