

തിരുവനന്തപുരം: ശബരിമലയിലെ എല്ലാ തീരുമാനങ്ങളും ഹൈക്കോടതിയില്‍ നിന്നാണ് വരുന്നതെന്നും കോടതിയോടുള്ള ബഹുമാനം കാരണം ഒന്നും പറയുന്നില്ലെന്നും മുരളീധരന്‍ നിയമസഭയില്‍ പറഞ്ഞു. ശബരിമലയിലെ വികസനം സംബന്ധിച്ച ചോദ്യത്തിനായിരുന്നു കെ മുരളീധരന്റെ മറുപടി.
'ശബരിമലയുടെ കാര്യത്തില്‍ ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കും ദേവസ്വം ബോര്‍ഡിന്റെ തീരുമാനങ്ങള്‍ക്കും എതിരായിട്ടാണ് വരുന്നത്. ശബരിമലയില്‍ എങ്ങനെ തൊഴണമെന്നതുപോലും ഹൈക്കോടതിയില്‍ നിന്നാണ് വരുന്നത്. കോടതിയോട് ബഹുമാനം ഉള്ളതുകൊണ്ട് കുടൂതല്‍ പ്രതികരിക്കുന്നില്ല. ദേവസ്വം ബോര്‍ഡിനോ സര്‍ക്കാരിനോ അല്ല ശബരിമലയുടെ കാര്യത്തില്‍ തീരുമാനം. എല്ലാ കോടതി മുഖാന്തരമാണ്. ഭക്തജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ നിലയ്ക്കല്‍ മുതലുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കും' മന്ത്രി പറഞ്ഞു.
'ഏകീകൃതദേവസ്വം ബോര്‍ഡ് എന്ന നിര്‍ദേശം വന്നിട്ടുണ്ട്. അത് കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമായതിനാല്‍ സര്‍ക്കാര്‍ അതിലേക്ക് കടന്നിട്ടില്ല. ശബരിമല സ്വര്‍ണക്കൊള്ളയുടെ അന്വേഷണം എസ്‌ഐടിയുടെ പൂര്‍ണ നിയന്ത്രണത്തിലാണ്. ആ ആന്വേഷണത്തില്‍ സര്‍ക്കാരിന് ഇടപെടാനുള്ള അവകാശം ഇല്ല. ഹൈക്കോടതിയില്‍ കുറ്റപത്രം കൊടുത്ത ശേഷം സര്‍ക്കാരിനോട് അഭിപ്രയാം ചോദിക്കുമ്പോള്‍ സര്‍ക്കാര്‍ അഭിപ്രായം പറയും'- കെ മുരളീധരന്‍ പറഞ്ഞു.
നേരത്തെ ദേവസ്വം മന്ത്രിയായിരുന്ന കെ രാധാകൃഷ്ണനും സമാനമായ അഭിപ്രായം പങ്കുവച്ചിരുന്നു. സ്വയം ഭരണാവകാശമുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തജനങ്ങള്‍ക്കായി എടുക്കുന്ന തീരുമാനങ്ങളില്‍ പലപ്പോഴും ജ്യൂഡീഷ്യറി ഇടപെടുന്നതായി വിവിധ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പടെ കോടതിയുടെ ഇടപെടല്‍ പലപ്പോഴും അടിസ്ഥാന വികസനത്തിന് തടസമാകുന്നതായും ഇവര്‍ ആരോപിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates