'ഓരോ ക്ഷേത്രത്തിനും ഓരോ ആചാരം, ആറ്റുകാലമ്മയെ തൊട്ടുകളിക്കുമ്പോള്‍ ആലോചിക്കണം'; സിപിഎം ജില്ലാ സെക്രട്ടറി

നഗരത്തിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലായിരുന്നു ജോയിയുടെ പരാമര്‍ശം.
V Joy
വി ജോയി
Edited By:
Updated on: 
1 min read

തിരുവനന്തപുരം: ആറ്റുകാലമ്മയെ തൊട്ടുകളിക്കുമ്പോള്‍ ആലോചിക്കണം എന്ന നിലയിലാണു കാര്യങ്ങള്‍ പലതും വന്നിരിക്കുന്നതെന്ന് സിപിഎം ജില്ലാസെക്രട്ടറി വി.ജോയി. നഗരത്തിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണു ജോയിയുടെ പരാമര്‍ശം.

ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമാണുള്ളത്. ആറ്റുകാലില്‍ മണ്ണടപ്പുവച്ച്, ചുടുകല്ല് ഉപയോഗിച്ചു പൊങ്കാലയിടുന്നതാണ് ആചാരം. ആചാരത്തെ തൊട്ടുകളിക്കുകയാണ്. ഇതിനു പിന്നില്‍ ഡീല്‍ ഉണ്ട്. 275 രൂപയുടെ ഇരുമ്പ് അടുപ്പില്‍ 40 ലക്ഷം ആളുകള്‍ പൊങ്കാലയിടുന്നതിലൂടെ 120 കോടിയുടെ ഡീല്‍ ഉറപ്പിക്കാനാണു നോക്കിയത്. ആറ്റുകാല്‍ ട്രസ്റ്റ് അതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു- ജോയ് പറഞ്ഞു.

തലസ്ഥാനം നഗരം 4 മണിക്കൂറിലേറെ വെള്ളത്തിനടിയിലായപ്പോള്‍ ഉത്തരവാദിത്തപ്പെട്ട ആരും തിരിഞ്ഞു നോക്കാന്‍ തയാറായില്ലെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. മഴക്കാലത്തിനു മുമ്പായുള്ള ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതാണ് കാരണം. തമ്പാനൂരിലെ ഓടകള്‍ പോലും വൃത്തിയാക്കിയിട്ടില്ല. മേയര്‍ക്ക് കാര്യങ്ങളെപ്പറ്റി ഗ്രാഹ്യമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും ശിവന്‍കുട്ടി പറഞ്ഞു.

ആരെങ്കിലും പറയുന്നത് കേട്ടാണ് മേയര്‍ പ്രവര്‍ത്തിക്കുന്നത്. മന്ത്രി സിപി ജോണിന്റെ മണ്ഡലം കൂടിയാണ്. സര്‍ക്കാരിന് മുകളിലേക്ക് പഴിചാരാതിരിക്കാന്‍ വേണ്ടി മുന്‍കൂര്‍ ജാമ്യം എടുത്തതാണ്. വെള്ളപ്പൊക്കത്തില്‍ പോലും യുഡിഎഫും ബിജെപിയും തമ്മില്‍ ഡീലാണ്. ആറ്റുകാല്‍ പൊങ്കാല ഇരുമ്പ് അടുപ്പില്‍ 250 കോടിയുടെ ഡീലിലാണ് മേയര്‍ മുന്‍കൈയെടുത്തതെന്നും ശിവന്‍കുട്ടി ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER