സര്‍ക്കാരിന്റെ കൈകള്‍ ശുദ്ധം; കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ കാത്തിരിക്കണം; കടകംപള്ളി സുരേന്ദ്രന്‍

ദേവസ്വം ബോര്‍ഡിന്റെ തീരുമാനങ്ങള്‍ ബോര്‍ഡിന്റേത് മാത്രമാണെന്നും ഇളക്കാന്‍ പറയാനും പൂശാന്‍ പറയാനും ദേവസ്വം മന്ത്രിക്ക് അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 kadakampally surendran  reacted  to Padmakumar's arrest
കടകംപള്ളി സുരേന്ദ്രന്‍ഫെയ്സ്ബുക്ക്
Updated on
1 min read

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന്റെ തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ അറിവോടെയല്ലെന്നും സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവയാണെന്നും മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ക്രടകംപള്ളി സുരേന്ദ്രന്‍.

 kadakampally surendran  reacted  to Padmakumar's arrest
സിപിഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങി; കടകംപള്ളിയെ ചോദ്യം ചെയ്യണം; വിഡി സതീശന്‍

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയതാണെന്നും ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തനം സ്വതന്ത്രമാണെന്നും ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് മന്ത്രിതലത്തില്‍ ഫയല്‍ അയയ്‌ക്കേണ്ട കാര്യമില്ലെന്നും ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട ഒരു ഫയലും തന്റെ ഭരണസമയത്ത് വന്നിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ തീരുമാനങ്ങള്‍ ബോര്‍ഡിന്റേത് മാത്രമാണെന്നും ഇളക്കാന്‍ പറയാനും പൂശാന്‍ പറയാനും ദേവസ്വം മന്ത്രിക്ക് അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 kadakampally surendran  reacted  to Padmakumar's arrest
'പിണറായി വിജയന്‍ അറിയാതെ ഒന്നും നടക്കില്ല; സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം; ദേവസ്വം ബോര്‍ഡുകളുടെ ഭരണം കേന്ദ്രത്തിന് നല്‍കണം'

ദേവസ്വം ബോര്‍ഡ് തീരുമാനങ്ങള്‍ സര്‍ക്കാര്‍ അറിവോടെയല്ല. പ്രതിപക്ഷം ഒരുപാട് അന്യായങ്ങള്‍ വിളിച്ചു പറയുന്നുണ്ട്. കുറ്റമറ്റ അന്വേഷണ സംവിധാനമാണ് നടക്കുന്നത്. പ്രതിപക്ഷനേതാവിന് മറുപടി പറയാത്തത് കോടതി മുഖേന സിവില്‍ കേസ് ഫയല്‍ ചെയ്തതുകൊണ്ടാണ്. താന്‍ അയച്ച അപകീര്‍ത്തി കേസില്‍ പ്രതിപക്ഷ നേതാവ് ഇതുവരെയും മറുപടി നല്‍കിയിട്ടില്ല. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്. എല്ലാകാര്യങ്ങളും മാധ്യമങ്ങളോട് വിളിച്ചു പറയേണ്ട ആവശ്യമില്ല. കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ കാത്തിരിക്കണം. സര്‍ക്കാരിന്റെ കൈകള്‍ ശുദ്ധമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Summary

Ex Minister kadakampally surendran reacted to Padmakumar's arrest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com