

തൃശൂര്: അതിരാവിലെ നേരങ്ങളില് അനധികൃത മദ്യവില്പ്പന നടത്തിവന്നിരുന്നയാള് എക്സൈസിന്റെ പിടിയില്. മരത്താക്കര പുഴംമ്പള്ളം സ്വദേശി കാഞ്ഞിരത്തിങ്കല് ഷൈജന് (39) ആണ് പിടിയിലായത്.
പുഴംമ്പള്ളം പുത്തൂര് മരത്താക്കര ഭാഗങ്ങളില് കുറച്ച് മാസങ്ങളായി അതിരാവിലെ തന്നെ ആളുകള് മദ്യപിച്ച് ജംഗ്ഷനുകളില് കാണപ്പെട്ടതിനെ തുടര്ന്ന് തൃശൂര് എക്സൈസ് റെയ്ഞ്ച് അസി. എക്സൈസ് ഇന്സ്പെക്ടര് സിയു ഹരീഷും പാര്ട്ടിയും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അതിരാവിലെ മദ്യവില്പ്പന നടത്തിയാല് പിടി വീഴില്ല എന്ന വിശ്വാസത്തിലാണ് ഇയാള് മദ്യവില്പ്പന നടത്തിവന്നിരുന്നതെന്ന് എക്സൈസ് അധികൃതര് പറഞ്ഞു.
വില്പ്പന കേന്ദ്രത്തിലേക്ക് മഫ്ടിയില് തൊഴിലാളികളുടെ വേഷത്തില് ചെന്ന ഉദ്യോഗസ്ഥര്ക്കും പണം നീട്ടിയപ്പോള് ഇയാള് മദ്യം ഒഴിച്ചു കൊടുക്കുകയായിരുന്നു. ഇതോടെ ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു. ഇയാളില് നിന്നും 4 ലിറ്റര് വിദേശമദ്യവും രാവിലത്തെ വില്പ്പന നടത്തി കിട്ടിയ 1700 രൂപയും പിടിച്ചെടുത്തു.
രാവിലെ നേരത്തെ പണിക്ക് പോകുന്ന തൊഴിലാളികളാണ് ഇയാളുടെ പ്രധാന ഉപഭോക്താക്കള്. പ്രിവന്റീവ് ഓഫീസര് മായ സജീവ് കെ.എം, രാജേഷ് കെ.വി, സി ഇ ഒമാരായ വിശാല്, രാജു എന്.ആര്, ബിബിന് ചാക്കോ, ജോസഫ് എ, അബ്ദുള് റഫീക്ക് എന്നിവരടങ്ങിയ സംഘമാണ് സംഘത്തില് ഉണ്ടായിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates