

തിരുവനന്തപുരം: ലഹരിമരുന്ന് കുറ്റകൃത്യങ്ങളില്‍ നടപടിയെടുക്കുന്നതില്‍ എക്‌സൈസ് വകുപ്പിന് വീഴ്ച പറ്റിയെന്ന് സിഎജി റിപ്പോര്‍ട്ട്. 1596 കേസുകളില്‍ എന്‍ഡിപിഎസ് പ്രകാരം കേസ് രേഖപ്പെടുത്താനുള്ള വകുപ്പ് ഉണ്ടായിട്ടും നടപടികളൊന്നും എടുത്തില്ലെന്നും വിമര്‍ശനമുണ്ട്.
ഇന്ന് നിയമസഭാ മന്ത്രിക്ക് മുമ്പാകെ സമര്‍പ്പിച്ച സിഐജി റിപ്പോര്‍ട്ടിലാണ് എക്‌സൈസ് വകുപ്പിനെ കുറിച്ചുള്ള ഗുരുതര വെളിപ്പെടുത്തലുള്ളത്. ഒരു ജില്ലയില്‍ നിന്നും മറ്റൊരു ജില്ലയിലേക്ക് മദ്യം കൊണ്ടുപോവുന്നതിനുള്ള അധിക പെര്‍മിറ്റ് ഫീസായി 8.31 കോടി രൂപ ഈടാക്കുന്നതിലും വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
ഡയറക്ടര്‍ ബോര്‍ഡ് പുനസംഘടനയുടെ മറവില്‍ വിദേശ മദ്യ ലൈസന്‍സ് കൈമാറ്റം ചെയ്തതിലൂടെ 64 ലക്ഷം കുറവ് ഉണ്ടെന്നും മദ്യ ഷാപ്പുകളുടെ അധിക വാര്‍ഷിക വാടക ഈടാക്കുന്നതില്‍ 43 കോടിയുടെ വരുമാന നഷ്ടമുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates