വൈറ്റില കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്, ഷാജി കൊല്ലപ്പെട്ട സുധയുടെ അമ്മയുടെ സഹപ്രവര്‍ത്തകന്‍

Vyttila murder case, Shaji is a colleague of Sudha's mother who was killed
വൈറ്റില
Updated on
1 min read

കൊച്ചി: വൈറ്റില റെയില്‍വേ ട്രാക്കിനു സമീപം യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോട്ടയം ചിങ്ങവനം സ്വദേശിനിയായ സുധ ബേബിയെ ആണ് വൈറ്റില മേല്‍പ്പാലത്തിന് താഴേയുള്ള റെയില്‍വേ ട്രാക്കിനടുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. യുവതിയോടൊപ്പം സിസിടിവിയില്‍ കണ്ട ഷാജി എന്നയാളെയാണ് പൊലീസ് പിടികൂടിയത്. പ്രതിയും യുവതിയും കാറില്‍ വന്നിറങ്ങുന്നതും നടന്നു പോകുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് കണ്ടെത്തിയത്. ഇന്നലെ രാത്രി 11.30ഓടെയാണ് വൈറ്റില റെയില്‍വേ ട്രാക്കിനു സമീപം സുധ ബേബി ഷാജിക്കൊപ്പം കാറില്‍ വന്നിറങ്ങിയത്.

Vyttila murder case, Shaji is a colleague of Sudha's mother who was killed
'ദിനേശനും ദാസനും ഒക്കെ കാണും'... കണ്ടും മിണ്ടിയും മോഹൻലാലും പിണറായി വിജയനും; 'ഇരുവർ' (വിഡിയോ)

കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍, ഷാജി കൊല്ലപ്പെട്ട സുധയുടെ അമ്മയ്‌ക്കൊപ്പം ഹൈക്കോടതില്‍ ജോലി ചെയ്തിരുന്ന ആളാണെന്നാണ് വ്യക്തമായിരിക്കുന്നത്. ഷാജിയും സുധാ ബേബിയും കുടുംബസുഹൃത്തുക്കളാണ്. അമ്മയുടെ ചികിത്സക്കായി ഇവര്‍ കൊച്ചിയിലാണ് താമസം. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷാജി ഹൈക്കോടതിയിലെ റിട്ടയേഡ് ഉദ്യോഗസ്ഥനാണ്. ഇയാള്‍ക്ക് സുധയുടെ കുടുംബവുമായി വര്‍ഷങ്ങളായി അടുപ്പമുണ്ട്. എന്നാല്‍ അടുത്തിടെ ഇവരുടെ സൗഹൃദത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായി. ഇതാണ് തര്‍ക്കത്തിന് കാരണം.

രാത്രി ഇരുവരും റെയില്‍വേ ട്രാക്കിനടുത്തേക്ക് പോവുകയും ഇവിടെ വെച്ചാണ് കൊലപാതകം നടന്നതെന്നും പൊലീസ് വ്യക്തമാക്കി. സുധയുടെ തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം എന്നാണ് വിവരം. അതേസമയം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കൃത്യമായ കാരണം വ്യക്തമാകുമെന്നും പൊലീസ് അറിയിച്ചു.

Summary

Vyttila murder case, Shaji is a colleague of Sudha's mother who was killed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Savariya Murder Case Uzbekistan
Special trains to Kerala have been extended until the end of January
Tiny Tom, Ansiba Hassan
High Speed Rail
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com