'ഭൂകമ്പം പോലെ കുലുങ്ങി; വെടിക്കെട്ട് പുരയില്‍ ഉഗ്രസ്‌ഫോടനം; ചിന്നിച്ചിതറി ശരീരഭാഗങ്ങള്‍'; 20 വര്‍ഷത്തിന് ശേഷം വീണ്ടും നോവായി ദുരന്തം

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആശുപത്രികളോട് സജ്ജരായിരിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു.
Explosion at cracker unit ahead of Thrissur Pooram festival
വെടിക്കെട്ട് പുരയില്‍ ഉഗ്രസ്‌ഫോടനം
Updated on
1 min read

തൃശൂര്‍: തൃശൂര്‍ പൂരത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കേരളത്തെ നടുക്കി വെടിക്കെട്ട് പുരയിലെ ദുരന്തം ഉണ്ടായത്. ഞായറാഴ്ച നടക്കുന്ന പൂരത്തിലെ കരിമരുന്ന് വിസ്മയത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് അപകടം ഉണ്ടായത്. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തിലാണ് അപകടം. നാല്‍പ്പതിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമികവിവരം. ഇതില്‍ പലരുടെയും നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനകം മൂന്ന് മരണങ്ങളാണ് സ്ഥീരീകരിച്ചു.

Explosion at cracker unit ahead of Thrissur Pooram festival
വയലിന് നടുവിലെ കുളിരേകുന്ന കാഴ്ചകള്‍ക്ക് ദേശങ്ങള്‍ ഒരുങ്ങി; ഉത്രാളിക്കാവ് പൂരം ചൊവ്വാഴ്ച, അറിയാം ഐതീഹ്യവും പ്രത്യേകതകളും

പരിക്കേറ്റവര്‍ക്ക് സാധ്യമായ എല്ലാ ചികിത്സയും നല്‍കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. സാരമായി പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആശുപത്രികളോട് സജ്ജരായിരിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു.

Explosion at cracker unit ahead of Thrissur Pooram festival
തൃശൂരില്‍ വെടിക്കെട്ട് പുരയില്‍ വന്‍ സ്‌ഫോടനം; ആറ് മരണം; നിരവധി പേര്‍ക്ക് പരിക്ക്

സതീഷ് എന്നയാളുടെ വെടിക്കെട്ട് പുരയിലാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ അഞ്ച് വെടിക്കെട്ട് പുരകള്‍ കത്തിച്ചാമ്പലായി. ശരീരഭാഗങ്ങള്‍ പാടത്ത് ചിതറിയ നിലയില്‍ ആയിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തീ നിയന്ത്രണാതീതമായതിനാല്‍ ആളുകളെ പുറത്തെടുക്കുന്നത് ദുഷ്‌കരമായി തുടരുന്നു. വലിയ സ്‌ഫോടന ശബ്ദം കിലോമീറ്ററുകള്‍ക്കിപ്പുറവും കേട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

വലിയ സ്‌ഫോടന ശബ്ദം കിലോമീറ്ററുകള്‍ക്കപ്പുറവും കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ചാവക്കാട് വടക്കന്‍ മേഖലയിലും സ്‌ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. അപകടത്തിന്റെ കാരണം വ്യക്തമല്ല. പടക്ക നിര്‍മാണത്തിനിടെ സുരക്ഷാ മാനദണ്ഡങ്ങളില്‍ വീഴ്ച ഉണ്ടായോയെന്നത് ഉള്‍പ്പെടെ അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ആശങ്കയും ജാഗ്രതയും തുടരുകയാണ്. ഉഗ്രസ്‌ഫോടനത്തെ തുടര്‍ന്ന് അവശിഷ്ടങ്ങള്‍ ദൂരേക്ക് തെറിച്ചു വീഴുന്നതിനാല്‍ ആരെയും ഉള്ളിലേക്ക് കടത്തിവിടുന്നില്ല. തീ അണച്ചതിനു ശേഷം മാത്രമേ പരുക്കേറ്റവര്‍ക്കായി കൂടുതല്‍ തിരച്ചില്‍ നടത്താന്‍ സാധിക്കുകയുള്ളൂ. സ്‌ഫോടനം നടന്ന സമയത്ത് പടക്കശാലയിലുണ്ടായിരുന്ന പലരും ഓടി രക്ഷപ്പെട്ടതായി വിവരമുണ്ട്.

2006ല്‍ പ്രശസ്തമായ തൃശൂര്‍ പൂരം ഉത്സവത്തിനായി പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന സംഭരണശാലയില്‍ ഉണ്ടായ മറ്റൊരു സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു.

Summary

Explosion at cracker unit ahead of Thrissur Pooram festival

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com