പാചക വാതകം മുറ്റത്തെ കുഴല്‍ക്കിണറില്‍നിന്നു വരും; രത്നമ്മയുടെ അടുക്കളയില്‍ ഒരു പ്രതിസന്ധിയുമില്ല!

കുടിവെള്ളത്തിനായി കുഴിച്ച കുഴല്‍ക്കിണര്‍ ആണ് രത്‌നമ്മ യുടെയും കുടുംബത്തിന്റെ അടുക്കളയെ സമ്പന്നമാക്കുന്നത്
Failed borewell that bears methane helps Kerala woman beat gas crisis Alappuzha
Failed borewell that bears methane helps Kerala woman beat gas crisis Alappuzha
Updated on
2 min read

ആലപ്പുഴ: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ രാജ്യത്ത് പാചക വാതക പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ ആശങ്കയില്ലാത്ത വീട്ടമ്മമാരുണ്ടാകുമോ. അങ്ങനെ ഒരാളുണ്ട്, ആലപ്പുഴ ആറാട്ടുവഴിയിലെ രത്നമ്മ. ഹോര്‍മൂസ് കടലിടുക്ക് അടച്ചാലും, പാചക വാതകത്തിന് വിലകൂടിയാലും രത്‌നമ്മയെ ബാധിക്കില്ല. കാരണം വീട്ടുമുറ്റത്ത് സ്വന്തമായൊരു പ്രകൃതിദത്ത ഇന്ധന സ്രോതസിന് ഉടമയാണ് രത്നമ. കുടിവെള്ളത്തിനായി കുഴിച്ച കുഴല്‍ക്കിണര്‍ ആണ് രത്‌നമ്മയുടെയും കുടുംബത്തിന്റെ അടുക്കളയെ സമ്പന്നമാക്കുന്നത്.

Failed borewell that bears methane helps Kerala woman beat gas crisis Alappuzha
തിങ്കളാഴ്ച ഹോട്ടല്‍ സമരം ഇല്ല, പാചക വാതകം ലഭ്യമാക്കും

2011 ല്‍ ആണ് കുടുംബം ശുദ്ധജലത്തിനായി കുഴല്‍ക്കിണര്‍ കുഴിച്ചത്. പക്ഷേ 75 അടി കഴിഞ്ഞിട്ടും ശുദ്ധജലം ലഭിച്ചില്ല. കിട്ടിയത് ചെളിവെള്ളം മാത്രം. ചെലവ് 5000 പിന്നിട്ടപ്പോള്‍ ശ്രമം ഉപേക്ഷിച്ചു. കിണര്‍ അടയ്ക്കാനായി പ്ലംബര്‍ ശ്രമം നടത്തുന്നതിനിടെ അടുത്തുള്ളയാള്‍ തീപ്പെട്ടി കത്തിച്ചത് വഴിത്തിരിവായി. കിണറിന്റെ വാ വട്ടത്തില്‍ തീ പടര്‍ന്നു. സ്ഥലത്തുണ്ടായിരുന്ന എല്ലാവരിലും പരിഭ്രാന്തി പരത്തിയ സംഭവമായിരുന്നു അത്. ആദ്യം ഉയര്‍ന്ന ആശങ്ക പിന്നീട് അത്ഭുതമായി.

കുഴല്‍ കിണറുണ്ടാക്കിയ പ്രതിഭാസം പാഴാക്കാന്‍ പക്ഷേ രത്‌നമ്മയ്ക്ക് മനസുവന്നില്ല. കുഴല്‍കിണര്‍ പൈപ്പ് വഴി അടുക്കള സ്റ്റൗവുമായി ബന്ധിപ്പിക്കാന്‍ സാധിക്കുമോ എന്ന് പരിശോധിച്ചു. പ്ലംബറുടെ ശ്രമം വിജയം കണ്ടു. കുഴല്‍ക്കിണറുമായി ബന്ധപ്പിച്ച സ്റ്റൗവില്‍ ആദ്യം ഒരു കട്ടന്‍ കാപ്പിയാണ് ഉണ്ടാക്കി. അസാധാരണമായ ഒന്നും തന്നെയില്ല, മണമില്ല, രുചിയില്‍ വ്യത്യാസവും ഉണ്ടായിരുന്നില്ല. രത്‌നമ്മ ആ നിമിഷം പുഞ്ചിരിയോടെ ഓര്‍മ്മിച്ചു.

Failed borewell that bears methane helps Kerala woman beat gas crisis Alappuzha
കെ സുധാകരന്‍ കണ്ണൂരില്‍; വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

അപ്പോഴും ആശങ്ക അവസാനിച്ചിരുന്നില്ല. ഭര്‍ത്താവ് രമേശനും സംവിധാനത്തെ കുറിച്ച് അത്ര വിശ്വാസം ഉണ്ടായിരുന്നില്ല. ഭയമായിരുന്നു. എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ ഗ്രാമം മുഴുവന്‍ കത്തിനശിക്കുമെന്ന് കരുതി. ആ രാത്രി ഉറക്കമില്ലാത്തതായിരുന്നു, പൊട്ടിത്തെറി ഉണ്ടായാല്‍ നേരിടാന്‍ അടുക്കളയില്‍ ബക്കറ്റ് വെള്ളം ഉള്‍പ്പെടെ തയ്യാറാക്കി വച്ചു.

രമേശന്‍ പറയുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല, അടുത്ത ദിവസം, പ്ലംബര്‍ വീണ്ടുമെത്തി സംവിധാനങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തി. വീണ്ടും പാചകം ചെയ്തു. ദിവസങ്ങള്‍ മാസങ്ങളായും മാസങ്ങള്‍ വര്‍ഷങ്ങളായും കടന്നുപോയി. ഭയം ആത്മവിശ്വാസത്തിന് വഴിമാറി. ഇപ്പോള്‍ ഒരു ദശാബ്ദത്തിലേറെയായി, രത്നമ്മ തന്റെ എല്ലാ ഭക്ഷണവും കുഴല്‍ക്കിണറില്‍ നിന്നുള്ള വാതകം ഉപയോഗിച്ചാണ് പാചകം ചെയ്യുന്നത്.

അസാധാരണ പ്രതിഭാസത്തില്‍ ശാസ്ത്രീയ പരിശോധനകളും നടന്നു. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ എന്നിവയില്‍ നിന്നുള്ള വിദഗ്ധ സംഘം സ്ഥലം പരിശോധിച്ചു. മീഥേന്‍ ഗ്യാസിന്റെ സാന്നിധ്യമാണ് പ്രതിഭാസത്തിന് പിന്നിലെന്ന് കണ്ടെത്തി. എന്നാല്‍ പ്രദേശത്ത് കാര്യമായ ഭൂഗര്‍ഭ ശേഖരം കണ്ടെത്തിയില്ല. സമീപത്തുള്ള കുഴല്‍ക്കിണറുകളില്‍ സമാനമായ വാതകത്തിന്റെ അംശം കണ്ടെത്തുകയും ചെയ്തു. എനന്നാല്‍ അവരാരും അത് പാചക സ്രോതസ്സായി ഉപയോഗിക്കാന്‍ ധൈര്യപ്പെട്ടില്ല. എന്നാല്‍, രത്‌നമമ്മയ്ക്കും കുടുംബത്തിലും കുഴല്‍കിണര്‍ ഒരു അനുഗ്രമായിമാറി. എല്‍പിജി ചെലവില്‍ പ്രതിവര്‍ഷം പതിനായിരം രൂപയില്‍ അധികമാണ് കുടുംബത്തിന്റെ ലാഭമെന്ന് രമേശന്‍ സാക്ഷ്യപ്പെടുത്തുന്നു.

കുഴല്‍ക്കിണറില്‍ നിന്ന് പുറപ്പെടുന്ന വാതകം ഉപയോഗിക്കുന്നതില്‍ നിയമപരമായ പ്രശ്നങ്ങളൊന്നുമില്ലെന്ന് ജിഎസ്‌ഐ തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. വി. അമ്പിളി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഉല്‍പ്പാദിപ്പിക്കുന്ന വാതകത്തിന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്റെയും മറ്റ് വകുപ്പുകളുടെയും അനുമതി ആവശ്യമാണ്. എന്നാല്‍ ഇവിടെ അത്തരം പ്രശ്‌നങ്ങളില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Summary

Rethnamma of Arattuvazhi in Alappuzha has little reason to worry. For over a decade, her kitchen has been powered not by a gas cylinder but by a natural source in her own backyard, a borewell that produces natural gas.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com