മഹാഇടയന് വിട...; മാര്‍ അപ്രേം മെത്രാപൊലീത്തയ്ക്ക് വിടചൊല്ലി വിശ്വാസ സമൂഹം, വിഡിയോ

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം
Faith community bids farewell to Metropolitan Mar Aprem, video
മാര്‍ അപ്രേം മെത്രാപൊലീത്തspecial arrangement
Updated on
1 min read

തൃശൂര്‍: കല്‍ദായസഭ മുന്‍അധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപൊലീത്തയക്ക് വിടചൊല്ലി വിശ്വാസ സമൂഹം. നഗരികാണിക്കല്‍ ചടങ്ങിനെ തുടര്‍ന്നുള്ള ശുശ്രൂഷകള്‍ക്ക് ശേഷമായിരുന്നു സംസ്‌കാരം. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

സംസ്‌കാരകര്‍മ്മങ്ങള്‍ക്ക് പാലാരൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കുര്യാക്കോസ് മാര്‍ ക്ലിമ്മിസ്, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോര്‍ജ് ആലഞ്ചേരി, ഗോവ ഗവര്‍ണ്ണര്‍ പിഎസ് ശ്രീധരന്‍പിള്ള, മന്ത്രി കെരാജന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

തൃശൂര്‍ മാര്‍ത്ത്മറിയം വലിയപള്ളിയിലെ കുരുവിളച്ചന്‍ പള്ളിയിലാണ് മഹാഇടയന്റെ മൃതദ്ദേഹം പൊതുദര്‍ശനത്തിനു വച്ചത്. സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അന്തിമോപചാരമര്‍പ്പിച്ച ശേഷമാണ് സംസ്‌കാരകര്‍മ്മങ്ങള്‍ നടത്തിയത്.

Faith community bids farewell to Metropolitan Mar Aprem, video
കീം റാങ്ക് പട്ടിക റദ്ദാക്കിയ ഉത്തരവിന് സ്റ്റേയില്ല; സര്‍ക്കാരിന്‍റെ അപ്പീല്‍ തള്ളി

തിങ്കളാഴ്ചയാണ് ആര്‍ച്ച്ബിഷപ്പ് കാലം ചെയ്തത്. കല്‍ദായ സഭയുടെ ഏറ്റവും മുതിര്‍ന്ന മെത്രാപ്പൊലീത്തയായിരുന്നു ഡോക്ടര്‍ മാര്‍ അപ്രേം. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികില്‍സയിലായിരുന്നു. കുറഞ്ഞ പ്രായത്തില്‍, ഇരുപത്തിയെട്ടാം വയസില്‍.ബിഷപ്പായി ചുമതലയേറ്റു. അരനൂറ്റാണ്ടിലേറെ കല്‍ദായ സഭയെ നയിച്ചു.

Faith community bids farewell to Metropolitan Mar Aprem, video
കോഴിക്കോട് ബസ് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറി; 30ലേറെ പേര്‍ക്ക് പരിക്ക്; ഒഴിവായത് വന്‍ അപകടം
Summary

Faith community bids farewell to Metropolitan Mar Aprem, video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com