പെൻഷൻ വാ​ഗ്ദാനം ചെയ്ത് വ്യാജ പരസ്യലിങ്കുകൾ, ക്ലിക്ക് ചെയ്താൽ കാശ് പോകും; മുന്നറിയിപ്പുമായി കേരള പൊലീസ്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇൻസ്റ്റ​ഗ്രാം, ഫെയ്സ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രമുഖ ബാങ്കുകളുടെ പേരിൽ "Pension Card", "Monthly Pension Scheme", "Senior Citizen Benefit Card" എന്നിവയുടെ വ്യാജ പരസ്യ ലിങ്കുകൾ പ്രചരിപ്പിച്ച് സൈബർ തട്ടിപ്പ് വ്യാപകം
Fake advertising links promising pensions
Fake advertising links promising pensionsകേരള പൊലീസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
Updated on
1 min read

തിരുവനന്തപുരം: ഇൻസ്റ്റ​ഗ്രാം, ഫെയ്സ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രമുഖ ബാങ്കുകളുടെ പേരിൽ "Pension Card", "Monthly Pension Scheme", "Senior Citizen Benefit Card" എന്നിവയുടെ വ്യാജ പരസ്യ ലിങ്കുകൾ പ്രചരിപ്പിച്ച് സൈബർ തട്ടിപ്പ് വ്യാപകം. ഇത്തരം പരസ്യങ്ങളിൽ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ നേരിട്ട് വാട്സ്ആപ്പ് ചാറ്റിലേക്ക് റീഡയറക്ട് ചെയ്യപ്പെടുന്നു. തുടർന്ന് തട്ടിപ്പുകാർ ബന്ധപ്പെട്ട ബാങ്കിൻ്റെ കസ്റ്റമർ കെയർ അല്ലെങ്കിൽ ബാങ്ക് ഉദ്യോഗസ്ഥർ എന്ന വ്യാജേന ഫോൺ കോളുകൾ വഴിയോ, വാട്‌സ്ആപ്പ് സന്ദേശങ്ങൾ വഴിയോ ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നതെന്നും കേരള പൊലീസ് മുന്നറിയിപ്പ് നൽകി.

പെൻഷൻ കാർഡ് ആക്ടിവേഷനു വേണ്ടി "Pension Form" എന്ന പേരിൽ ഒരു ലിങ്ക് അയക്കുകയും അത് തുറന്ന് വിവരങ്ങൾ പുരിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ലിങ്ക് തുറക്കുന്നതിനോടൊപ്പം തന്നെ മൊബൈൽ ഫോണിൽ മാൽവെയർ അടങ്ങിയ എപികെ ഫയൽ ഇൻസ്റ്റാൾ ചെയ്യപ്പെടുന്നു. ഈ മാൽവെയർ ആപ്ലിക്കേഷൻ വഴി മൊബൈലിലെ ഒടിപി സന്ദേശങ്ങൾ, ബാങ്കിംഗ് വിവരങ്ങൾ, എസ്എംഎസ് വിവരങ്ങൾ എന്നിവ തട്ടിപ്പുകാർക്ക് ലഭിക്കുന്നു. തുടർന്ന് ഉപഭോക്താവിൻ്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ക്രെഡിറ്റ് കാർഡുകളിൽ നിന്നും അവർ അറിയാതെ തന്നെ സൈബർ തട്ടിപ്പുകാർ പണം തട്ടുന്നതായും കേരള പൊലീസ് അറിയിച്ചു.

Fake advertising links promising pensions
വോട്ടു ചെയ്യാന്‍ പോയ അതിഥി തൊഴിലാളികള്‍ മടങ്ങിയെത്തിയില്ല, വിലക്കയറ്റം; കണ്ണൂരില്‍ നിര്‍മ്മാണ മേഖല സ്തംഭനത്തിലേക്ക്

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

സോഷ്യൽ മീഡിയയിൽ കാണുന്ന ബാങ്ക്/പെൻഷൻ ഓഫർ ലിങ്കുകളുടെ വിശ്വാസ്യത ഉറപ്പാക്കുക

WhatsApp വഴി ലഭിക്കുന്ന APK ഫയലുകൾ ഒരിക്കലും ഇൻസ്റ്റാൾ ചെയ്യരുത്

ബാങ്കുകളുടെ പേരിൽ വരുന്ന "Pension Form", "Verification Link" തുടങ്ങിയ ലിങ്കുകളിൽ ജാഗ്രത പാലിക്കുക

DTP, ബാങ്ക് വിവരങ്ങൾ, കാർഡ് നമ്പർ, CVV എന്നിവ ഒരിക്കലും പങ്കുവെക്കരുത്

"Install from Unknown Sources" ഓപ്ഷൻ മൊബൈലിൽ ഓഫ് ചെയ്തിരിക്കണം

അടിയന്തര സമ്മർദ്ദം സൃഷ്ടിക്കുന്ന ഫോൺ കോളുകളും സന്ദേശങ്ങളും വിശ്വസിക്കരുത്

സൈബർ സാമ്പത്തിക തട്ടിപ്പ് സംഭവിച്ചാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്‌പ്ലൈൻ നമ്പറിലോ https://cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകുക.

Fake advertising links promising pensions
അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്ര മതില്‍ കെട്ടിനുള്ളില്‍ പെരുമ്പാമ്പിന്‍ കൂട്ടം,ഭീതി, വിഡിയോ
Summary

Fake advertising links promising pensions, if you click on them you will lose money; Kerala Police warns

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com