

കണ്ണുര്‍: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരില്‍ വ്യജകത്ത് ഇറങ്ങിയ സംഭവത്തില്‍ കെ സുധാകരന്റെ മരുമകനെ ചോദ്യം ചെയ്ത് പൊലീസ്. അജിത്ത് കുമാറിനെ സൈബര്‍ പൊലീസ് ആണ് ചോദ്യം ചെയ്തത്. കത്ത് പ്രചരിപ്പിച്ചവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
തെരഞ്ഞെടുപ്പ് സമയത്താണ് വ്യാജകത്ത് ഇറങ്ങിയത്. കണ്ണൂരില്‍ സുധാകരനെ കണ്ണൂരില്‍ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എഐസിസിക്ക് അയച്ചതായിട്ടായിരുന്നു പുറത്തുവന്ന കത്ത്. തുടര്‍ന്ന് കെപിസിസി പ്രസിഡന്റിന്റെ പരാതിയിലാണ് സൈബര്‍ പൊലീസ് കേസെടുത്തത്. ഇതിന്റെ ഭാഗമായി സൈബര്‍ പൊലീസ് രണ്ടുപേരെ പ്രതികളാക്കി കേസ് എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിന്റെ പങ്ക് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു.
എന്നാല്‍ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും തന്നെ വിൡക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അജിത്ത്കുമാറിന്റെ പ്രതികരണം. കെ സുധാകരനെതിരെ എഐസിസിക്ക് താന്‍ നല്‍കിയെന്ന നിലയില്‍ പ്രചരിപ്പിക്കപ്പെട്ട കത്ത് താന്‍ തയാറാക്കിയതാണെന്നു തെളിഞ്ഞാല്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നേരത്തെ പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates