ട്രെയിൻ യാത്രക്കാരിയായ യുവതിയുടെ ബാ​ഗിൽ കഞ്ചാവെന്ന് വ്യാജ സന്ദേശം; യുവാവ് അറസ്റ്റിൽ

യാത്രക്കാരിയായ യുവതി തീവണ്ടിയിൽ കഞ്ചാവ് കടത്തുന്നെന്ന് യുവാവിന്റെ വ്യാജ സന്ദേശം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

കോട്ടയം: യാത്രക്കാരിയായ യുവതി തീവണ്ടിയിൽ കഞ്ചാവ് കടത്തുന്നെന്ന് യുവാവിന്റെ വ്യാജ സന്ദേശം. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനെ കബളിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. 

പത്തനംതിട്ട നഗരത്തിൽ റസിയ മൻസിൽ ജെനീഷ് (41)നെയാണ് കോട്ടയം ആർപിഎഫ്. അറസ്റ്റ് ചെയ്തത്. ഐലൻഡ് എക്സ്പ്രസിൽ സഞ്ചരിക്കുന്ന യുവതിയുടെ ബാഗിൽ കഞ്ചാവുണ്ടെന്നും ബംഗളൂരുവിൽ നിന്ന് കടത്തിക്കൊണ്ടുവരുന്നതാണെന്നുമായിരുന്നു പ്രതി ആർപിഎഫിന് ഫോണിൽ വ്യാജ വിവരം നൽകിയത്.

സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ തീവണ്ടി കോട്ടയത്തെത്തിയപ്പോൾ ആർ.പി.എഫ്. ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും പ്രതി പറഞ്ഞ യുവതിയുടെ ബാഗിൽനിന്ന് കഞ്ചാവ് കണ്ടെത്താനായില്ല. പരിശോധന തുടങ്ങിയപ്പോൾതന്നെ യുവാവ് തീവണ്ടിയിൽനിന്ന് രക്ഷപ്പെടുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com