യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണം; ദീപക്കിന്റെ മരണത്തിൽ കമ്മീഷണർക്ക് പരാതി നൽകി വീട്ടുകാർ

ദീപക്കിനെ യുവതി മനഃപ്പൂർവം അപകീര്‍ത്തിപ്പെടുത്തുക ആയിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്
Deepak
Deepak
Updated on
1 min read

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാനം ഭയന്ന് ആത്മഹത്യ ചെയ്ത ദീപക്കിന്റെ കുടുംബം കമ്മീഷണർക്ക് പരാതി നൽകി. വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് കുടുംബം പരാതിയിൽ ആവശ്യപ്പെടുന്നത്.

Deepak
'ഏതു ജില്ലയിലും പേരു നോക്കിക്കോളൂ'; മന്ത്രി സജി ചെറിയാനെതിരെ പി കെ കുഞ്ഞാലിക്കുട്ടി

പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് കമ്മിഷണർ കുടുംബത്തിന് ഉറപ്പുനൽകി. ജില്ലാ കലക്ടർക്കും മനുഷ്യാവകാശ കമ്മിഷനും ഡിജിപിക്കും പരാതി കൈമാറുമെന്ന് ദീപകിന്റെ കുടുംബം അറിയിച്ചു. ദീപക്കിനെ യുവതി മനഃപ്പൂർവം അപകീർത്തിപ്പെടുത്തുകയായിരുന്നെന്നാണ് കുടുംബം ആരോപിക്കുന്നത്.

Deepak
എന്താണ് സംഭവിക്കുന്നത് എന്നറിയാമോ?; സിബിഐ അന്വേഷണം ആവശ്യപ്പെട്ട തന്ത്രി പ്രചാരക് സഭയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

ബസിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകിനെ മരിച്ചനിലയിൽ വീട്ടിൽ കണ്ടെത്തിയത്. ബസില്‍ വെച്ച് ദീപക്ക് ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നായിരുന്നു ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ യുവതി ആരോപണം ഉന്നയിച്ചത്.

Summary

After the video went viral on social media, the family of Deepak, who committed suicide out of fear of humiliation, filed a complaint with the commissioner.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com