മോഷണത്തിനായി കയറിയപ്പോള്‍ വീട്ടുകാര്‍ ഉണര്‍ന്നു, വിലയേറിയ ഷൂവും ചെരുപ്പുമായി മുങ്ങിയ കള്ളന്‍ സിസിടിവിയില്‍ കുടുങ്ങി-വിഡിയോ

മുറിയാത്തോട് കള്ള് ഷാപ്പിന് സമീപത്തെ ജിതേഷിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നത്.
Family woke up when they entered to steal, thief who ran away with expensive shoes and sandals caught on CCTV
തളിപ്പറമ്പ് സ്റ്റേഷന്‍, പ്രതിയുടെ സിസിവി ദൃശ്യം വിഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on
1 min read

കണ്ണൂര്‍: തളിപ്പറമ്പ് പട്ടുവം മുറിയാത്തോട്ടെ വീട്ടില്‍ നിന്നും വില കൂടിയ ഷൂവും ചെരിപ്പും കവര്‍ന്ന സംഭവത്തില്‍ പ്രതിയുടെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ വിലകൂടിയ ഷൂവും ചെരുപ്പും കവര്‍ന്ന് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.

മുറിയാത്തോട് കള്ള് ഷാപ്പിന് സമീപത്തെ ജിതേഷിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നത്. പുലര്‍ച്ചെ ആള്‍പ്പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ ലൈറ്റിട്ടതോടെ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് വീട്ടിലെ വിലകൂടിയ ഷൂവും ചെരുപ്പും മോഷണം പോയതായി വ്യക്തമായത്. രണ്ട് മാസം മുമ്പും ഇതേ വീട്ടില്‍ രണ്ട് തവണ കവര്‍ച്ചാ ശ്രമം നടന്നിരുന്നു.

അടുത്ത കാലത്താണ് ഇവിടെ ജിതേഷ് വീട് വെച്ചത്. അന്ന് മുതല്‍ കവര്‍ച്ചക്കാരുടെ ശല്യം തുടര്‍ച്ചയായതോടെ നിരീക്ഷണ ക്യാമറയും സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസം കവര്‍ച്ചയ്ക്ക് എത്തിയ ആളുടെ ദൃശ്യം നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ജിതേഷ് തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com