മകളുടെ വിവാഹ ദിവസം പിതാവിന്റെ മരണം; നൊമ്പരം

മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു
Father dies on daughter's wedding day
അന്‍വര്‍
Edited By:
Updated on
1 min read

തിരുവനന്തപുരം: മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു. കിളിമാനൂര്‍ പോങ്ങനാട് തകരപ്പറമ്പ് ഷീജാ മന്‍സിലില്‍ വൈ എസ് അന്‍വര്‍ (48) ആണ് മരിച്ചത്. ഉദരരോഗത്തിന് ചികിത്സയിലായിരുന്നു അന്‍വര്‍. മകളുടെ വിവാഹദിനമായ 10ന് രാവിലെ രോഗം മൂര്‍ഛിച്ചതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. 4 മണിയോടെയാണ് മരണം സംഭവിച്ചത്. കെഎസ്ആര്‍ടിസി നെടുമങ്ങാട് ഡിപ്പോയില്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ആണ് അന്‍വര്‍. കണ്ണൂരില്‍ നിന്ന് മൂന്ന് ആഴ്ച മുന്‍പാണ് സ്ഥലം മാറി എത്തിയത്. കബറടക്കം ഇന്നു (11) 9ന് പോങ്ങനാട് വെണ്ണിച്ചിറ ജമാഅത്തില്‍.

Father dies on daughter's wedding day
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിനുകള്‍ക്ക് റൂട്ട് മാറ്റം
Father dies on daughter's wedding day
ചൂടില്‍ നിന്നും രക്ഷയുണ്ടാകുമോ?; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Summary

Father dies on daughter's wedding day; a heartbreaking moment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com