ഉന്മേഷ് (32), ദേവ് (3)/Thodupuzha death
Kerala
തൊടുപുഴയില്‍ ഭിന്നശേഷിയുള്ള മകനെ കൊന്ന് പിതാവ് ജീവനൊടുക്കി
മൂന്നുവയസ്സുകാരന്‍ നിരവധി ശാരീരിക അസ്വസ്ഥതകളിലൂടെയാണ് കടന്നുപോയിരുന്നത്.
ഇടുക്കി: ഭിന്നശേഷിയുള്ള മൂന്ന് വയസുകാരനെ കൊന്ന് പിതാവ് ജീവനൊടുക്കി. തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയായ പിതാവ് ഉന്മേഷ് (32), ദേവ് (3) എന്നിവരാണ് മരിച്ചത്. മൂന്നുവയസ്സുകാരന്‍ നിരവധി ശാരീരിക അസ്വസ്ഥതകളിലൂടെയാണ് കടന്നുപോയിരുന്നത്.
ഇതിന്റെ മനോവിഷമത്തിലാണ് കുട്ടിയെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. മൂന്നു വയസ്സുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് കെട്ടിത്തൂക്കുകയായിരുന്നു.
മാതാവ് വീട്ടിലെത്തിയപ്പോഴാണ് ഇരുവരുടെയും മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.
Summary
Idukki news-Father kills three-year-old disabled son and takes his own life.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

