എല്ലാ സേവനങ്ങളും ലഭ്യം; ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ റൂം തുറന്നു

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്, കെഎസ്ആര്‍ടിസി ബസ് ബുക്കിങ്, പമ്പയിലേക്കുള്ള യാത്രാ ടിക്കറ്റുകള്‍ എന്നിവയ്‌ക്കൊപ്പം അപ്പം, അരവണ, നെയ്യഭിഷേകം തുടങ്ങിയ വഴിപാടുകളുടെ ടിക്കറ്റുകളും ഇവിടെ ലഭ്യമാകും.
SABARIMALA
SABARIMALA Center-Center-Kochi
Edited By:
Updated on: 
1 min read

തിരുവനന്തപുരം: ശബരിമല മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ഭക്തര്‍ക്ക് സുഗമമായ യാത്രാസൗകര്യങ്ങളും വിവിധ സേവനങ്ങളും ഉറപ്പാക്കുന്നതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശബരിമല ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. നന്തന്‍കോട്ടുള്ള ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിന് സമീപം ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തോടു ചേര്‍ന്നാണ് കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിരിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍, സഹായങ്ങള്‍, സംശയനിവാരണം എന്നിവ ഇവിടെനിന്ന് ലഭ്യമാകും.

കെഎസ്ആര്‍ടിസി സേവനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കിക്കൊണ്ട് കണ്‍ട്രോള്‍ റൂമില്‍ കെഎസ്ആര്‍ടിസി ബസ് ബുക്കിങ് കൗണ്ടറും പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ട്. ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്, കെഎസ്ആര്‍ടിസി ബസ് ബുക്കിങ്, പമ്പയിലേക്കുള്ള യാത്രാ ടിക്കറ്റുകള്‍ എന്നിവയ്‌ക്കൊപ്പം അപ്പം, അരവണ, നെയ്യഭിഷേകം തുടങ്ങിയ വഴിപാടുകളുടെ ടിക്കറ്റുകളും ഇവിടെ ലഭ്യമാകും.

ദേവസ്വം-ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ കെ. മുരളീധരന്‍ ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ റൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ സി.പി. ജോണ്‍ കെഎസ്ആര്‍ടിസി സേവനങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. തീര്‍ത്ഥാടനകാലത്ത് ഭക്തര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഏകോപിപ്പിച്ച് യാത്ര കൂടുതല്‍ സുഗമവും സുരക്ഷിതവുമാക്കുന്നതിനായാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.

Summary

Festival control room begins operations with 24-hour service for Sabarimala pilgrims

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER