ആഗോള അയ്യപ്പസംഗമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. നടപടികളില്‍ നിന്ന് ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും വിലക്കണമെന്നാണ് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഡോ. പിഎസ് മഹേന്ദ്രകുമാറാണ് ഹര്‍ജി നല്‍കിയത്. ദൈവത്തിന് അവകാശപ്പെട്ട ദേവസ്വം ഫണ്ട് രാഷ്ട്രീയ പരിപാടികള്‍ക്കായി വിനിയോഗിക്കാന്‍ അനുവദിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം നാളെ സുപ്രീം കോടതിയില്‍ ഉന്നയിച്ചേക്കും..ചരല്‍ക്കുന്നില്‍ യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തില്‍ സ്റ്റേപ്ലര്‍ പിന്നുകള്‍ അടിച്ച് അതിക്രൂര പീഡനം. ഹാണി ട്രാപ്പില്‍ കുടുക്കിയാണ് യുവാക്കളെ ദമ്പതികള്‍ അതിക്രുര മര്‍ദനത്തിനിരയാക്കിയത്. ആലപ്പുഴ, റാന്നി സ്വദേശികളായ യുവാക്കളാണ് ആക്രമണത്തിന് ഇരയായത്. ചരല്‍ക്കുന്ന് സ്വദേശികളായ ജയേഷ് ഭാര്യ രശ്മി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.. രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം.ലൈംഗിക ആരോപണങ്ങളില്‍ ഉള്‍പ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍. സഭയില്‍ എത്തുമോ എന്നതാണ് പ്രധാന ആകാംക്ഷ. സര്‍ക്കാരിനെതിരെ നിരവധി ആയുധങ്ങളുണ്ടെങ്കിലും രാഹുല്‍ വിവാദത്തില്‍ പ്രതിപക്ഷം പ്രതിരോധത്തിലാണ്. പൊലീസ് അതിക്രമങ്ങളുടെ പരമ്പരയാണ് സര്‍ക്കാരിന്റെ പ്രധാന തലവേദന..ഏഷ്യാ കപ്പില്‍ ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാന് മത്സരം ഇന്ന്. ക്രിക്കറ്റിലെ ചിരവൈരികള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഇത്തവണയും വീറും വാശിയും ഒട്ടും കുറയില്ലെന്ന് ഉറപ്പാണ്. ദുബൈ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ടുമുതലാണ് മത്സരം..ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ജെയ്സ്മിന്‍ ലംബോറിയയ്ക്ക് സ്വര്‍ണം. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ പോളണ്ടിന്റെ ഒളിംപിക് വെള്ളി മെഡല്‍ ജേതാവ് ജൂലിയ സെറെമെറ്റയെ പരാജയപ്പെടുത്തിയാണ് ജെയ്സ്മിന്‍ ലംബോറിയുടെ സ്വര്‍ണ നേട്ടം. മൽസരത്തിന്റെ തുടക്കത്തിൽ പോയന്റ് നഷ്ടമായെങ്കിലും പിന്നെ ജാസ്മിൻ കത്തിക്കയി മൽസരം 4-1 ന് കൈപ്പിടിയിലൊതുക്കി ചരിത്രം കുറിക്കുകയായിരുന്നു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates