സിനിമാ ടൂറിസം വളര്‍ത്താന്‍ കേരളം; കിരീടം പാലം നവീകരണം പൂര്‍ത്തീകരണത്തിലേക്ക്

തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി വെള്ളായണി കായലിന്റെ ഭാഗമായ കിരീടം പാലവും പ്രദേശവും മാറി
Film tourism begins in Kerala says P A Muhammad Riyas
Film tourism begins in Kerala says P A Muhammad Riyas
Updated on
1 min read

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ സിനിമാ ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാവുന്നു. തിരുവനന്തപുരം ജില്ലയിലെ കിരീടം പാലം സിനിമാ ടൂറിസം പദ്ധതി പൂര്‍ത്തീകരണ ഘട്ടത്തില്‍ എത്തിയതായി പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

Film tourism begins in Kerala says P A Muhammad Riyas
'അച്ഛനെ ഓർത്ത് എന്നും അഭിമാനം'; ആശംസയുമായി വിസ്മയ മോഹൻലാൽ

രാജ്യത്ത് ഒരു സംസ്ഥാനത്ത് സിനിമ ടൂറിസം പദ്ധതി ആദ്യമായി ആരംഭിക്കുന്നത് കേരളത്തിലാണ്. തിരുവനന്തപുരത്തെ വെള്ളായണി കായലിന്റെ ഭാഗമായ പാലവും സമീപ പ്രദേശവുമായിരുന്നു പദ്ധതിക്ക് തെരഞ്ഞെടുത്തത്. ലോഹിതദാസ് എഴുതി സിബി മലയില്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായ 'കിരീടം' സിനിമയിലെ പ്രധാന ലൊക്കേഷന്‍ എന്ന നിലയില്‍ മലയാളിയുടെ മനസ്സില്‍ നിന്ന് മായാത്ത ഇടം കൂടിയായിരുന്നു ഇത്. കിരീടം പാലം സിനിമാ ടൂറിസം പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം പ്രദേശത്ത് വലിയ മാറ്റങ്ങള്‍ തന്നെ സംഭവിച്ചു. ഇതിനകം തന്നെ തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി വെള്ളായണി കായലിന്റെ ഭാഗമായ കിരീടം പാലവും പ്രദേശവും മാറിയെന്നും മന്ത്രി അറിയിച്ചു.

Film tourism begins in Kerala says P A Muhammad Riyas
കളമശേരിയില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; അയല്‍വാസി ഒളിവില്‍, അന്വേഷണം

കിരീടം പാലം സിനിമാ ടൂറിസം പദ്ധതി ഉടന്‍ തന്നെ നാടിന് സമര്‍പ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. മറ്റ് ചില പ്രധാന സിനിമ ലൊക്കേഷനുകളും സിനിമ ടൂറിസത്തിന്റെ ഭാഗമായി ആരംഭിക്കുവാന്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ് എന്നും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

കേരളത്തിന്റെ ഭൂപ്രകൃതി ആഗോള സിനിമയ്ക്ക് ഉപയോഗിക്കാന്‍ ഉതകും വിധത്തില്‍ പരിചയപ്പെടുത്താനുള്ള നടപടികളും പദ്ധതിയുണ്ടെന്നും പി എ മുഹമ്മദ് റിയാസ് അറിയിച്ചു. സംസ്ഥാനത്തെ പ്രമുഖ ലൊക്കേഷനുകളില്‍ ലോകത്തേതു ഭാഷയിലുള്ള സിനിമകളുടെയും ഷൂട്ടിങ്ങ് നടത്താന്‍ വേണ്ടി ഒട്ടേറെ പേര്‍ക്ക് എത്തിചേരാനും അതിലൂടെ കേരളത്തെ ലോകത്തിനു മുമ്പാകെ കൂടുതലായി അവതരിപ്പിക്കുവാനുള്ള ചര്‍ച്ചകളും പ്രത്യേക മാര്‍ക്കറ്റിഗും ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Summary

Kerala's first cinema tourism project is becoming a reality. Public Works and Tourism Minister P. A. Muhammed Riyas announced that the Kireedam Palam Cinema Tourism Project in Thiruvananthapuram district has reached the completion stage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com