കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറായി ബിജെപി സംഘടന നേതാവിനെ നിയമിച്ച് ലോക്ഭവന്. അധ്യാപക പരിഷത്ത് നേതാവ് ഡോ. സജിതറാണിയാണ് പുതിയ വൈസ് ചാന്‍സലര്‍. ബി അശോകിനെ മാറ്റിയ ഒഴിവിലേക്ക് ചട്ടം പാലിക്കാതെയാണ് നിയമനമെന്നാണ് ആരോപണം. സജിതാ റാണിക്ക് താല്‍ക്കാലിക ചുമതലയാണ് നല്‍കിയിരിക്കുന്നത്..നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. തമിഴ് സിനിമയിലെ ഐക്കോണിക് താരങ്ങളില്‍ ഒരാളാണ് ഭാഗ്യരാജ്. അഭിനയത്തിന് പുറമെ തിരക്കഥാകൃത്തായും സംവിധായകനായും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 25 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അഞ്ച് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 73 വയസായിരുന്നു..പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഉള്ള യാത്ര മുടങ്ങി. സമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും അദ്ദേഹത്തിന് ഇന്‍ഡിഗോ വിമാനത്തില്‍ കയറാനായില്ല. ലോഞ്ചിലിരുന്ന പിണറായി വിജയന് അറിയിപ്പ് ലഭിച്ചില്ലെന്നാണ് വിവരം.. മൂലം വള്ളംകളി അവധിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്റെ മറുപടി വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരിച്ച് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. തന്നോട് നേരത്തെ സംസാരിച്ച കാര്യത്തിന്റെ തുടര്‍ച്ചയാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും അത് റെജി ചെറിയാന് എംഎല്‍എയ്ക്കുള്ള മറുപടി അല്ലെന്നുമായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം..തലസ്ഥാനത്ത് ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ നിലയില്‍. ആറ്റുകാല്‍ സ്വദേശിനി ആരതി (27) ആണ് മരിച്ചത്. ഭര്‍തൃപീഡനത്തെത്തുടര്‍ന്നാണ് യുവതിയുടെ ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിച്ചു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates