

ആലപ്പുഴ: ജീവിതകാലം മുഴുവന്‍ ഒരുമിച്ച് ഒരു വീട്ടില്‍ ജീവിച്ച ബാചിലേഴ്‌സ് ഫാമിലിയിലെ അവസാനത്തെയാളും യാത്രയായി. വിവാഹം കഴിക്കാതെ ഒരു ആയുസ് മൊത്തം ഒരുമിച്ചു കഴിഞ്ഞ അഞ്ച് സഹോദരങ്ങളില്‍ അവസാനത്തെ കണ്ണിയായിരുന്നു തണ്ണീര്‍മുക്കം സ്വദേശിയായ സദന്‍. 74 വയാസായിരുന്നു. ആരുമില്ലാത്ത വീട്ടില്‍ മരിച്ച നിലയില്‍ ബുധനാഴ്ച സമീപവാസികളാണ് സദനെ കണ്ടെത്തുന്നത്.
നാട്ടുകാര്‍ സ്‌നേഹത്തോടെ ബാചിലേഴ്‌സ് ഫാമിലി എന്നായിരുന്നു സദനേയും സഹോദരങ്ങളേയും വിളിച്ചിരുന്നത്. സുമന്‍, രാധാമണി, കാര്‍ത്തികേയന്‍, വിജയമ്മ എന്നീ സഹോദരങ്ങള്‍ സദന് മുമ്പേ യാത്രയായി. ഒന്നര വര്‍ഷത്തിനിടയിലായിരുന്നു സഹോദരങ്ങളുടെ മരണം. ഇതോടെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു സദന്റെ ജീവിതം.
തങ്ങള്‍ക്ക് താങ്ങാകാനും കൂട്ടാകാനും മറ്റാരും വേണ്ടെന്ന് തീരുമാനിച്ച് വിവാഹം വേണ്ടെന്ന് വച്ചവരായിരുന്നു അഞ്ച് സഹോദരങ്ങളും. ഇവര്‍ക്കിടയിലുണ്ടായിരുന്ന പരസ്പര സ്‌നേഹത്തെ കുടുംബബന്ധത്തിന്റെ ഉദാത്ത പ്രതീകമായിട്ടായിരുന്നു പ്രദേശവാസികള്‍ കണ്ടിരുന്നത്.
ചുവര്‍ ചിത്രകാരനും പ്രഭാഷകനുമായിരുന്നു സദന്‍. സഹോദരങ്ങളുടെ ഓര്‍മകള്‍ ബാക്കിയായ വീട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞു വരികയായിരുന്നു അദ്ദേഹം. അവസാനകാലത്ത് ഞെട്ടയില്‍ ക്ഷേത്രത്തില്‍ നിന്നാണ് ഭക്ഷണങ്ങള്‍ കഴിച്ചിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates